#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി

#norafatehi | ചിലര്‍ ഭാര്യമാരെയും, ഭര്‍ത്താക്കന്മാരെയും ഉപയോഗിക്കുകയാണ്: വെളിപ്പെടുത്തി നോറ ഫത്തേഹി
Apr 12, 2024 05:37 PM | By Athira V

സംഗീതം അഭിനയം ഡാന്‍സ് ഇങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് നോറ ഫത്തേഹി. അഭിനേത്രിയും റിയാലിറ്റി ഷോ ജഡ്ജ് എന്ന നിലയില്‍ എല്ലാം നോറ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ ജനപ്രീതിയാർജ്ജിച്ച നോ അവിടെ നിന്നും ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പൈസ പ്രതിഫലം വാങ്ങുന്ന ഡാന്‍സറാണ്.

ഇപ്പോൾ ബോളിവുഡിൻ്റെ ഇരുണ്ട വശം തുറന്നുകാട്ടുന്ന ഒരു പ്രസ്താവനയിലൂടെ താരം വീണ്ടും ശ്രദ്ധ നേടുകയാണ്. രൺവീർ അലഹബാദിയയുടെ പോഡ് കാസ്റ്റിലാണ് നോറയുടെ വെളിപ്പെടുത്തല്‍.

ബോളിവുഡിലെ പല നടിമാരും നടന്മാരും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും നെറ്റ്‌വർക്കിംഗിനും സർക്കിളുകൾക്കും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിവാഹം കഴിക്കുന്നത് എന്നാണ് നോറ തുറന്ന് പറയുന്നത്.

“ഇതെല്ലാം എൻ്റെ മുന്നിൽ സംഭവിച്ചതാണ്, ഞാന്‍ നേരിട്ട് കണ്ടതാണ്. സ്വാധീനത്തിന് വേണ്ടിയാണ് ബോളിവുഡില്‍ ആളുകൾ വിവാഹം കഴിക്കുന്നത്. ഇത്തരം വിവാഹത്തിന് ശേഷം ഈ ഭാര്യമാരെയോ ഭർത്താക്കന്മാരെയോ നെറ്റ്‌വർക്കിംഗിനും സർക്കിളുകളില്‍ കയറിപ്പറ്റാനും, പണത്തിനും, പ്രശസ്തിക്കും വേണ്ടി ഉപയോഗിക്കുന്നു" - നോറ പറഞ്ഞു.

ഒരു വിവാഹം കഴിക്കുന്നതിലൂടെ തനിക്കും കുറച്ചു വര്‍ഷങ്ങള്‍ സജീവമായി സിനിമ രംഗത്ത് തുടരാം എന്ന് കരുതുന്നവരാണ് പലരും. പങ്കാളിക്ക് ഒന്ന് രണ്ട് ഹിറ്റ് കിട്ടിയാല്‍ ആ ഗുണം തനിക്കും ലഭിക്കും എന്ന ചിന്തയാണ് ഇവര്‍ക്ക്.

ഇത്തരത്തില്‍ ചിന്തിക്കുന്നവരും ഈ രംഗത്തെ ഇരപിടിക്കുന്നവരാണെന്നും നോറ പറഞ്ഞു.undefined റെഡ്ഡിറ്റില്‍ ഈ വീഡിയോ വൈറലായതിന് പിന്നാലെ നോറ ആരുടെ പേര് എടുത്തു പറഞ്ഞില്ലെങ്കിലും സമീപകാലത്തെ ബോളിവുഡ് വിവാഹങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഈ ചര്‍ച്ചയില്‍ വലിച്ചിടുന്നുണ്ട്.

#some #bollywood #people #use #wives #husbands #networking #money #norafatehi #exposes #bollywood

Next TV

Related Stories
ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോകാന്‍ വന്നു; ഷര്‍ട്ട് പോലുമിടാതെ ഓടി രക്ഷപ്പെട്ട സെയ്ഫ് അലി ഖാന്‍

Feb 5, 2025 11:06 AM

ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോകാന്‍ വന്നു; ഷര്‍ട്ട് പോലുമിടാതെ ഓടി രക്ഷപ്പെട്ട സെയ്ഫ് അലി ഖാന്‍

ഞങ്ങള്‍ ചോപ്പറില്‍ കയറിയതും കാണുന്നത് തന്റെ സീന്‍ തീര്‍ത്ത് ഓടി വരുന്ന സെയ്ഫിനെയാണ്....

Read More >>
ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്ക്

Feb 4, 2025 09:13 PM

ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ നടൻ സൂരജ് പഞ്ചോളിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്ക്

പൊള്ളലേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം മെച്ചപ്പെട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പഞ്ചോളി...

Read More >>
'ഞാനിത് ചെയ്യാന്‍ പോകുകയാണ്,ആ സീൻ കാരണം മാധുരിയുമായുള്ള ബന്ധം നഷ്ടപ്പെടുമോയെന്ന് ഭയന്നു' -ഗോവിന്ദ് നാംദേവ്

Feb 4, 2025 04:15 PM

'ഞാനിത് ചെയ്യാന്‍ പോകുകയാണ്,ആ സീൻ കാരണം മാധുരിയുമായുള്ള ബന്ധം നഷ്ടപ്പെടുമോയെന്ന് ഭയന്നു' -ഗോവിന്ദ് നാംദേവ്

മാധുരി എന്ന അഭിനേത്രി എത്രമാത്രം പ്രൊഫഷണലാണെന്ന് താൻ മനസിലാക്കിയതും പ്രേം ഗ്രന്ഥിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണെന്നും നടൻ...

Read More >>
21 കോടി പ്രതിഫലം, കരീന ഫുൾ ടെെം വാച്ച്മാനെ വെക്കാൻ വെക്കാത്തതിന് കാരണം; താരങ്ങളെക്കുറിച്ച് സംവിധായകൻ

Feb 4, 2025 12:16 PM

21 കോടി പ്രതിഫലം, കരീന ഫുൾ ടെെം വാച്ച്മാനെ വെക്കാൻ വെക്കാത്തതിന് കാരണം; താരങ്ങളെക്കുറിച്ച് സംവിധായകൻ

ആശുപത്രിയിൽ നിന്നും തിരിച്ച് വീട്ടിലെത്തിയ സെയ്ഫിനെ കണ്ടപ്പോൾ വലിയ പ്രശ്നമുള്ളതായി ആർക്കും തോന്നുന്നില്ല....

Read More >>
സിനിമാ നിര്‍മാതാവ് കെ.പി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Feb 3, 2025 07:53 PM

സിനിമാ നിര്‍മാതാവ് കെ.പി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി

. രജനീകാന്ത് അഭിനയിച്ച കബാലിയുടെ തെലുങ്ക് പതിപ്പിന്റെ നിര്‍മാതാവാണ് കെ.പി...

Read More >>
പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും; മുംബൈ നഗരത്തിൽ ‘ഗുഹാമനുഷ്യൻ’ ആയി പ്രത്യക്ഷപ്പെട്ട് ആമിര്‍ ഖാൻ

Feb 3, 2025 03:56 PM

പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും; മുംബൈ നഗരത്തിൽ ‘ഗുഹാമനുഷ്യൻ’ ആയി പ്രത്യക്ഷപ്പെട്ട് ആമിര്‍ ഖാൻ

ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായാണ് ആമിര്‍ ഖാൻ തെരുവിലേക്ക്...

Read More >>
Top Stories