logo

കാവ്യ മാധവന് യോജിക്കുന്ന ശബ്ദം വേറെയില്ല; ആരാധകര്‍ പറയുന്നതിങ്ങനെ

Published at Aug 11, 2021 07:01 PM കാവ്യ മാധവന് യോജിക്കുന്ന ശബ്ദം വേറെയില്ല; ആരാധകര്‍ പറയുന്നതിങ്ങനെ

കാവ്യ മാധവനും ദിലീപും വിവാഹിതരായി കുടുംബസമേതം കഴിയുകയാണ്. ദിലീപിന്റെ മകള്‍ മീനാക്ഷിയും ഇളയമകള്‍ മഹാലക്ഷ്മിയും ഇരുവര്‍ക്കുമൊപ്പമാണ്.


അടുത്ത കാലത്തായി കാവ്യയെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരുന്നത്. ഇനിയും സിനിമയിലേക്ക് അഭിനയിക്കാന്‍ വരുമോ എന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മാത്രം നടി ഉത്തരം പറഞ്ഞിട്ടില്ലെങ്കിലും ഉടനെ ഉണ്ടാവില്ലെന്ന് തന്നെയാണ് അറിയുന്നത്.

അതേ സമയം കാവ്യ മാധവന്റെ ശബ്ദത്തിന് പിന്നിലെ കഥയെ കുറിച്ച് ഫാന്‍സ് പേജുകളില്‍ ചര്‍ച്ച നടക്കുകയാണ്. കാവ്യ മാധവന്‍ നായികയായി അഭിനയിച്ച് ഹിറ്റാക്കിയ പല സിനിമകളിലും ശബ്ദത്തിനുള്ള പ്രധാന്യം വളരെ വലുതാണ്.


ഇതിന് പിന്നില്‍ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ സാന്നിധ്യമായിരുന്നു. ഇതേ കുറിച്ചാണ് കാവ്യ മാധവന്റെ വനിത ആരാധകരുടെ ഗ്രൂപ്പില്‍ നീണ്ടൊരു എഴുത്ത് പങ്കുവെച്ചിരിക്കുന്നത്. 

ഒരു കഥാപാത്രം പൂര്‍ണ്ണ വിജയം നേടുന്നത് അഭിനയത്തിനൊപ്പം ഡബ്ബിങ് കൂടെ മികവുറ്റ് നില്‍ക്കുമ്പോഴാണ്. കുറച്ചു വേറിട്ട ശബ്ദശൈലി ആയതു കൊണ്ട് തന്നെ കാവ്യ അഭിനയിച്ച കഥാപാത്രങ്ങളില്‍ 95% ഡബ്ബ് ചെയ്തത് ശ്രീജ രവിയാണ്.

മലയാളത്തിലെ ഏറ്റവും മികച്ചതും ഒപ്പം സീനിയറുമായിട്ടുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് അവര്‍. അവരുടെ ശബ്ദത്തിലെ ലാളിത്യവും കുസൃതിയും നിഷ്‌കളങ്കതയുമെല്ലാം കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കു കൂടുതല്‍ മിഴിവേകി.


എന്തിനധികം, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന സിനിമയിലെ കാവ്യയുടെ ഊമയായിട്ടുള്ള കഥാപാത്രത്തിനു പോലും ശ്രീജയുടെ ശബ്ദത്തിന്റെ സഹായം ഉണ്ടായിരുന്നു.

മറ്റു ചില ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളും കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കു ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും ശ്രീജയുടെ ശബ്ദത്തിനോളം കാവ്യയ്ക്ക് യോജിക്കുന്ന ശബ്ദം വേറെയില്ല.

ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, അനന്തഭദ്രം, ക്ലാസ്സ്മേറ്റ്‌സ്... തുടങ്ങിയ സിനിമകള്‍ അതിനു ഉദാഹരണം. എപ്പോഴും മറ്റൊരാള്‍ ഡബ്ബ് ചെയ്തു കൊടുക്കേണ്ടി വരുന്നത് ഒരിക്കലും ഒരു അഭിനേതാവിന്റെ പരാജയമല്ല. 

മലയാളത്തിലെ പല പ്രമുഖ താരങ്ങളും, പ്രത്യേകിച്ച് നടിമാരും, ഇങ്ങനെ തന്നെയാണ് സിനിമയില്‍ തുടര്‍ന്നത്. സ്വന്തമായി ഡബ്ബ് ചെയ്ത കഥാപാത്രം മാത്രമേ അവാര്‍ഡിന് പരിഗണിക്കൂ എന്നൊരു അലിഖിത നിയമം പണ്ട് ഉണ്ടായിരുന്നു.

എന്നാല്‍ കുറച്ചു വര്‍ഷങ്ങളായിട്ട് അതിനും ഒരു മാറ്റം വന്നിട്ടുണ്ട്. ശബ്ദവും അഭിനയവും രണ്ടായിട്ടല്ല പകരം ഒന്നായിട്ടു തന്നെ കാണണം.

അതുകൊണ്ട് തന്നെ കാവ്യ മാധവന്‍ എന്ന അഭിനേത്രിയുടെ വിജയത്തില്‍ ചെറുതല്ലാത്ത ഒരു പങ്കു, വളരെയധികം സ്‌നേഹത്തോടെ ഞങ്ങള്‍ കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍സ്, ശ്രീജ രവിക്കും നല്‍കുന്നു.

എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആരാധികമാര്‍ പറയുന്നത്.

ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കാവ്യ മാധവന്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് കാവ്യയുടെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നത്.

ഓരോ ദിവസവും കാവ്യയെ കുറിച്ചുള്ള രസകരമായ കുറിപ്പുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കാവ്യയുടെ ഗേള്‍സ് ഫാന്‍സിന്റെ ഗ്രൂപ്പും സജീവമായി തന്നെ രംഗത്തുണ്ട്.

There is no other voice that agrees with Kavya Madhavan; As the fans say

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories