#viral | ഗർഭിണിയായ സഹപ്രവർത്തകയ്‍ക്ക് വിഷം നൽകി യുവതി; എല്ലാം ക്യാമറയില്‍ പതിഞ്ഞു, കാരണം കേട്ട് സകലരും അമ്പരന്നു

#viral | ഗർഭിണിയായ സഹപ്രവർത്തകയ്‍ക്ക് വിഷം നൽകി യുവതി; എല്ലാം ക്യാമറയില്‍ പതിഞ്ഞു, കാരണം കേട്ട് സകലരും അമ്പരന്നു
Apr 1, 2024 06:04 PM | By Athira V

ചൈനയിലെ ഹുബെയിൽ നടന്ന ഒരു സംഭവത്തിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ജനങ്ങൾ. ചൈനയിലെ സോഷ്യൽ മീഡിയയിലും ഇത് വലിയ ചർച്ചയായിരിക്കുകയാണ്. ഒരു സ്ത്രീ തന്റെ ​ഗർഭിണിയായ സഹപ്രവർത്തകയുടെ കുടിക്കാനുള്ള വെള്ളത്തിൽ വിഷം കലർത്തി. എന്നാൽ, അതിനുള്ള കാരണമാണ് ആളുകളെ ഞെട്ടിച്ചത്.

ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന സർക്കാർ അഫിലിയേറ്റഡ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇവർ. ഇത്തരം സ്ഥാപനങ്ങളിൽ ജോലി കിട്ടുക എന്നത് തന്നെ വളരെ കഠിനമായ അധ്വാനം വേണ്ടുന്ന കാര്യമാണ്.

തൊഴിൽ സുരക്ഷയും സ്ഥിരതയും കാരണം ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ ജോലി നേടിയെടുക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. എന്നാൽ, ഇവിടുത്തെ ജോലി സമ്മർദ്ദം ചില്ലറയല്ല എന്നാണ് ഇപ്പോഴത്തെ ഈ സംഭവം തെളിയിക്കുന്നത്. ​

ഗർഭിണിയായ സ്ത്രീ ഒരു ദിവസം വെള്ളം കുടിക്കാനെടുത്തപ്പോൾ അതിൽ രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. ആദ്യം അവർ കരുതിയത് അത് ഓഫീസിലെ വെള്ളത്തിന്റെ പ്രശ്നമാണ് എന്നാണ്. അതിനാൽ, തിളപ്പിച്ച ബോട്ടിൽ വെള്ളമാണ് പിന്നെയവർ കുടിച്ചത്. എന്നാൽ, അതിലും സമാനമായ രുചിവ്യത്യാസം അനുഭവപ്പെട്ടു.

പിന്നാലെ, എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടി അവർ തന്റെ ഐപാഡിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ വേണ്ടി വച്ചു. അതിൽ ഒരു സഹപ്രവർത്തക വന്ന് വെള്ളത്തിൽ വിഷം കലർത്തുന്നത് പതിയുകയായിരുന്നു. ഉടനെ തന്നെ ​ഗർഭിണിയായ സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

സ്ത്രീ തന്റെ സഹപ്രവർത്തകയുടെ വെള്ളത്തിൽ വിഷം കലർത്താനുള്ള കാരണമായി പറയുന്നത്. സഹപ്രവർത്തക ​ഗർഭിണിയാണ്. അവർ പ്രസവാവധി എടുത്തു കഴിഞ്ഞാൽ തന്റെ ജോലിഭാരം കൂടും. താൻ സമ്മർദ്ദത്തിലാവും. അത് ഒഴിവാക്കാനാണ് വിഷം കലർത്തിയത് എന്നാണ്. ​അബോർഷനാവാൻ വേണ്ടിയാണോ വിഷം കലർത്തിയത് എന്ന് വ്യക്തമല്ല.

സ്ഥാപനം പറയുന്നത്, ഇത് ​ഗൗരവതരമായ സംഭവമാണ്. വേണ്ട നടപടികൾ കൈക്കൊള്ളും എന്നാണ്.

#woman #tried #poison #pregnant #colleague #china #reason #shocking

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-