#Kishore| എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയ്ഡ് എടുക്കണം; അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കിഷോര്‍

#Kishore| എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയ്ഡ് എടുക്കണം; അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കിഷോര്‍
Mar 29, 2024 04:59 PM | By Kavya N

അങ്ങാടിപ്പാട്ട് എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്കെത്തിയ നടനാണ് കിഷോര്‍ പീതാംബരന്‍. നിരവധി സീരിയലുകളിലും സിനിമകൡലും അഭിനയിച്ച താരം ഇപ്പോള്‍ കുടുംബ വിളക്ക് എന്ന സീരിയലില്‍ മാത്രമാണ് അഭിനയിക്കുന്നത്. തനിക്ക് ഒരിക്കലും അവസരങ്ങള്‍ ഇല്ലാതിരുന്നിട്ടില്ലെന്നും അത്രയും അഭിനയിച്ചിട്ടുണ്ടെന്നും കിഷോര്‍ പീതാംബരന്‍ പറഞ്ഞിട്ടുണ്ട്. അടുത്തിടെ തനിക്കുണ്ടായ അസുഖത്തെക്കുറിച്ചും കിഷോര്‍ വെളിപ്പെടുത്തി. ഇപ്പോഴിതാ മരുന്നിന് മാത്രം മാസം വലിയ ചിലവുവരുമെന്നും അത് കിട്ടാന്‍ മാസത്തില്‍ രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ട് കൊണ്ട് കഴിയില്ലെന്നും പറയുകയാണ് കിഷോര്‍.

കണ്ണിന്റെ കാഴ്ച മങ്ങി വരികയാണെന്നും താന്‍ സ്റ്റിറോയിഡിലാണ് പിടിച്ച് നില്‍ക്കുന്നതെന്നും കിഷോര്‍ നേരത്തെ ചാനലിന്റെ പരിപാടിയില്‍ വന്നപ്പോൾ വ്യക്തമാക്കിയിരുന്നു. തനിക്ക് പിറ്റിയൂട്ടറി ഗ്ലാന്‍ഡിലാണ് പ്രശ്‌നം. വയ്യാണ്ടാവുന്ന ഘട്ടത്തില്‍ ബോധം കെട്ട് വീഴും. നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ എന്ന സീരിയലിന്റെ സമയത്ത് എനിക്ക് തലകറക്കം വന്നതാണ്. അന്ന് തന്നെ ചെറിയ വയ്യായ്കകള്‍ ഉണ്ടായിരുന്നു. കാണിച്ചപ്പോള്‍ ഡോക്ടര്‍ കള്ളു കുടിക്കുമോ എന്ന്‌ ചോദിച്ചു. ആദ്യം ലിവര്‍ പോയി എന്നാണ് പറഞ്ഞത്.

ആദ്യം എന്നെ ഒരു ലിവര്‍ പേഷ്യന്റ് ആക്കി വെച്ചേക്കുവായിരുന്നുവെന്നും കിഷോര്‍ പറയുന്നു. ഷൂട്ടിനിടയില്‍ ബോധം പോയ സാഹചര്യത്തില്‍ ചികിത്സിച്ചേ മതിയാകൂ എന്ന സ്ഥിതി വന്നു. മാസങ്ങള്‍ എത്ര കഴിഞ്ഞിട്ടും അത് മാറുന്നുമുണ്ടായിരുന്നില്ല. സമയം കഴിയുന്തോറും ബോധക്കേടിന്റെ അവസ്ഥ കൂടി കൂടി വന്നു. ഒരു രണ്ട് വര്‍ഷം ഒക്കെ കഴിഞ്ഞപ്പോഴേക്കും ഇനി വില്‍ക്കാനൊന്നും കൈയ്യില്‍ ഇല്ലാത്ത സാഹചര്യമായി കിഷോര്‍ പറയുന്നു. അവര്‍ എന്നോട് ലിവര്‍ ട്രാന്‍പ്ലാന്റ് ചെയ്യണമെന്നാണ് പറഞ്ഞത്. ലിവര്‍ മാറ്റാന്‍ 80 ലക്ഷം രൂപയാകുമെന്ന് പറഞ്ഞു. എനിക്ക് ഒരിക്കലും അത് പ്രാക്ടിക്കലല്ല.

അവിടുന്ന് ഞാന്‍ ചാടി മെഡിക്കല്‍ കോളേജില് ചെന്നു. ഗാസ്‌ട്രോയില്‍ കാണിച്ചു. അവിടുത്തെ ചീഫ് കൃഷ്ണദാസ് സര്‍ കണ്ട ഉടനെ പറഞ്ഞു, ലിവറിന് ചെറിയ ഒരു പ്രശ്‌നമുണ്ട്. അത് വലിയ കുഴപ്പമൊന്നുമില്ല. ഫാറ്റി ലിവറിന്റെ സ്റ്റേജില്‍ നിന്ന് മാറി ഒരു സാഹചര്യത്തിലുണ്ട്. അത് നന്നായി ഫുഡ് കഴിക്കുന്ന ഒരാള്‍ക്കും ഉണ്ടാകാം എന്നും ഡോക്ടര്‍ പറഞ്ഞു. നോണ്‍ ആൽക്കഹോളിക് ലിവര്‍ ഡിസീസ് എന്നാണ് എന്റെ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയത്. എന്നിട്ടും അസുഖം നില്‍ക്കാത്തത് കണ്ട അദ്ദേഹം എന്നോട് ഒരു എന്‍ഡോക്രൈനോളജിയെ കാണിക്കാം എന്ന് പറഞ്ഞു.

അവിടെ തന്നെ എന്‍ഡോക്രൈനോളജിയിലെ ചീഫ് ഡോക്ടറെ കാണിച്ചു. മുടി കൊഴിയുന്നുണ്ടോ എന്നൊക്കെ ചോദിച്ചു എന്നിട്ട് തല ഒന്ന് സ്‌കാന്‍ ചെയ്യാമെന്ന് പറഞ്ഞു. നോക്കിയപ്പോള്‍ തലച്ചോറിനകത്തെ പിറ്റിയൂട്ടറി ഗ്ലാന്‍ഡിനകത്ത് ഒരു സിസ്റ്റ് ഉണ്ട്. ഇതാണ് നമ്മുടെ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നത്. ഒരു സിസ്റ്റ് വന്നിട്ട് ഇത് നിറഞ്ഞു പോയി. അത് പുറത്തേക്ക് വളര്‍ന്നിട്ടുണ്ട്. അത് കണ്ണിന്റെ നെര്‍വിലേക്ക് തട്ടിയിരിപ്പുണ്ട്. അതാണ് ഇങ്ങനെ തലകറക്കം വരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ശ്രീചിത്രയിലേക്ക് അവര്‍ റഫര്‍ ചെയ്തു. മെഡിക്കലിലും ശ്രീചിത്രയിലുമായിട്ടാണ് എന്റെ ചികിത്സ നടക്കുന്നത്. ലിവറിന് പ്രശ്‌നമുള്ളതുകൊണ്ട് സര്‍ജറി നടക്കില്ല. 20,000 രൂപയുടെ മരുന്നുകൾ തന്നെ ഒരു മാസം വേണം. സ്റ്റിറോയ്ഡ് എടുക്കുന്നതോണ്ട് അസുഖമുള്ളതുപോലെ ഒന്നും തോന്നില്ല.

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയ്ഡ് എടുക്കണം. ഡയബറ്റിക്‌സിന് നാല് ഇന്‍ജക്ഷന്‍ എടുക്കണം. ലൂസ് എന്ന് പറഞ്ഞിട്ട് മോഷന്‍ പോകുന്നതിന് ഒരു മരുന്ന് ദിവസവും കഴിക്കണം. പലപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. അതുകൊണ്ട് സീരിയല്‍ ഒക്കെ കുറവാണ്. കുടുംബ വിളക്ക് എന്ന് പറഞ്ഞ് ഒരു സീരിയലില്‍ അഭിനയിക്കുന്നുണ്ട്. അത് മാസത്തില് മൂന്നോ നാലോ ദിവസമേ ഷൂട്ട് കാണുകയുള്ളു. അതുകൊണ്ട് ഒരു മാസം വേണ്ട മരുന്നിന് അത് തികയില്ല എന്നും കിഷോര്‍ പറയുന്നു. സ്‌ട്രെയിന്‍ ചെയ്യുമ്പോള്‍ കണ്ണിന് പ്രശ്‌നമുണ്ട് അതൊന്നും ആരോടുംപറഞ്ഞിട്ട് കാര്യമില്ല. ചിലപ്പോള്‍ ബസോ ലോറിയോ ഒക്കെ കിട്ടിയാല്‍ അതും ഓടിക്കും. ഇപ്പോഴും ഷൂട്ടുകളുണ്ട്. അതുകൊണ്ട് കിട്ടുന്ന തുക കൊണ്ട് ജീവിക്കാനാവില്ല. വലിയ ചിലവാണെന്നും കിഷോര്‍ പറയുന്നു.

#steroid #shouldbe #taken #every #morning #evening #Kishore #opensup #illness

Next TV

Related Stories
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
Top Stories