#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ
Mar 28, 2024 12:12 PM | By Athira V

ഇരുചക്ര വാഹനങ്ങളില്‍ പോകുമ്പോള്‍ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് പറയുന്നത് കാഴ്ചക്കാരന് കാണാന്‍ വേണ്ടിയല്ല. മറിച്ച് യാത്രക്കാര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ തലയ്ക്ക് പരിക്കേല്‍ക്കാതിരിക്കാനാണ്. എന്നാല്‍, സുരക്ഷയെ കുറിച്ച് യാതൊരു ധാരണയും യാത്രക്കാര്‍ക്കില്ലെന്ന് വേണം കരുതാന്‍.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ അതിന് തെളിവ് നല്‍കുന്നു. ബെംഗളൂരു റോഡിലെ തിരക്ക് ലോക പ്രശസ്തമാണ്. 'പീക്ക് ബെംഗളൂരു' എന്നൊരു പദം തന്നെ ഈ തിരക്കില്‍ നിന്നും രൂപം കൊണ്ടു. അത്രയേറെ തിരക്കേറിയ ബെംഗളൂരു നഗരത്തില്‍ ഒരു സ്ത്രീ സ്കൂട്ടര്‍ ഓടിച്ച് പോകുന്ന വീഡിയോയാണ് ആളുകളെ അത്ഭുതപ്പെടുത്തയത്.

https://x.com/3rdEyeDude/status/1772955237021790690?s=20

മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയില്‍ മുന്നിലെ സ്കൂട്ടര്‍ യാത്രക്കാരിയായിരുന്നു ഉണ്ടായിരുന്നത്. എക്സ് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ThirdEye ഇങ്ങനെ എഴുതി, ' ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് തികച്ചും ഉല്ലാസകരമാണ്, ക്യാമറയിൽ പതിഞ്ഞു, ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തു.

നഗരത്തിൽ എല്ലായിടത്തും ട്രാഫിക് പോലീസ് നിലയുറപ്പിക്കുകയും നിരവധി സ്ഥലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യുമ്പോൾ ഈ സ്ത്രീ എങ്ങനെ ഇത് ചെയ്യുമെന്ന് ചിന്തിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുന്നു.

ഈ കണ്ടുപിടുത്തത്തെ ഒരു 'ജുഗാദ്' അല്ലെങ്കിൽ മറ്റെന്തെങ്കിലും എന്ന് വിളിക്കണോ എന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ ഇത് തെറ്റായ കാരണങ്ങളാലാണ്! മാർച്ച് 26 ന് വൈകുന്നേരം 5 മണിക്ക് ബെംഗളൂരു എൻടിഐ ഗ്രൗണ്ടിന് എതിർവശത്തുള്ള വിദ്യാരണ്യപുരയ്ക്ക് സമീപമായിരുന്നു സംഭവം.' വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി.

വീഡിയോയില്‍ മരിച്ചാല്‍ മൃതദേഹത്തിന്‍റെ വായ് തുറന്ന് കിടക്കാതിരിക്കാനായി തലയിലൂടെ കെട്ടുന്നതിന് സമാനമായി ഒരു തുണി കൊണ്ട് തലയില്‍ കെട്ടിട്ട ഒരു സ്ത്രീ ആ തുണിക്കിടയില്‍ തിരുകി വച്ച ഒരു ഫോണിലൂടെ കാര്യമായ എന്തോ സംസാരിക്കുകയായിരുന്നു. ഈ സമയം കാലുകള്‍ ഇരുവശത്തേക്കും തൂക്കിയിട്ട് അലക്ഷ്യമായി അവര്‍ ഒരു സ്കൂട്ടി ഓടിക്കുകയായിരുന്നു.

'പേടിക്കേണ്ട ചേച്ചി.. എതോ അന്താരാഷ്ട്രാ പ്രശ്നം പരിഹരിക്കുവാണ്.' ഒരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലര്‍ അല്പം സീരിയസായി. 'മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതിൽ തമാശയൊന്നുമില്ല,' മറ്റൊരു കാഴ്ചക്കാരനെഴുതി. 'അവര്‍ ലാന്‍റിംഗ് ഗിയറിലാണോ അതോ ടേക്ക് ഓഫാണോ? അവരുടെ ലാന്‍റിംഗ് ഗിയര്‍ എന്തായാലും താഴേക്കാണ്.

' ഒരു കാഴ്ചക്കാരനെഴുതി. കൊച്ചിയില്‍ വച്ച് എന്‍റെ സുഹൃത്ത് സമാനരീതിയില്‍ ഹെല്‍മറ്റിനിടെയില്‍ മൊബൈല്‍ വച്ചതിന് പോലീസ് 500 രൂപ പിഴ ഈടാക്കിയിരുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'ഇത് വിപ്ലവമല്ല, മണ്ടത്തരം, മിക്ക ഡെലിവറി ഏജന്‍റുകളും ഇങ്ങനാണ് സഞ്ചരിക്കുന്നത്. എന്തെങ്കിലും പറ്റിയാല്‍ തിരിഞ്ഞ് നോക്കാന്‍ പോലും ആരും കാണില്ല.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു.

#video #bengaluru #woman #using #phone #scooter #ride #went #viral

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-