മണ്ണ്, കല്ല് തുടങ്ങി വിചിത്രമെന്ന് തോന്നുന്ന വസ്തുക്കൾ കഴിക്കുന്ന അനേകം പേരെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, സ്റ്റേസി എ ഹെർനെ എന്ന 25 -കാരി തന്റെ കുഞ്ഞിന്റെ അവസ്ഥയിൽ ആകെ ആശങ്കയിലാണ്. അവളുടെ മൂന്ന് വയസുള്ള കുഞ്ഞ് കഴിക്കുന്നത് സോഫ, ഗ്ലാസ്, കട്ടിൽ എന്നിവയൊക്കെയാണ്.
ഓട്ടിസമുള്ളയാളാണ് സ്റ്റേസിയുടെ മകൾ. അങ്ങനെയുള്ള ചിലരിൽ കാണപ്പെടുന്ന പൈക്ക ഡിസോർഡർ എന്ന അവസ്ഥയാണ് സ്റ്റേസിയുടെ മകൾക്കും. കഴിക്കാൻ പാടില്ലാത്ത സോഫയും കട്ടിലും ചില്ലുഗ്ലാസും അടക്കം പലതും മൂന്നു വയസ്സുകാരി കഴിക്കാൻ ശ്രമിക്കും.
സ്റ്റേസി പലപ്പോഴും മകൾ ഭിത്തികളിലെ പ്ലാസ്റ്റർ, സോഫ, കസേരയുടെ വശങ്ങൾ ഇവയൊക്കെ ചവയ്ക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെ കട്ടിലിന്റെ അരികുകളും പുതപ്പും ഒക്കെ ആ മൂന്ന് വയസ്സുകാരി കഴിക്കാൻ ഇഷ്ടപ്പെടുന്നു.
എപ്പോഴാണ്, എന്താണ് തന്റെ കുഞ്ഞ് കഴിക്കുക എന്ന് അറിയാത്തതിനാൽ തന്നെ സ്റ്റേസി മുഴുവൻ സമയവും മകളെ നിരീക്ഷിച്ചുകൊണ്ട് അവളുടെ അടുത്ത് തന്നെ നിൽക്കാറാണ് പതിവ്.
മകൾക്ക് കഴിക്കാൻ എന്ത് ഭക്ഷണസാധനങ്ങൾ നൽകിയാലും വേണ്ട എന്നാണ് പറയുക. എന്നാൽ, എപ്പോൾ വേണമെങ്കിലും അവൾ സ്പോഞ്ച് കഴിക്കും. അതുപോലെ വീട്ടിലെ എല്ലാ വസ്തുക്കളും അവൾ കഴിക്കാൻ ശ്രമിക്കും. ഒരിക്കൽ ഫോട്ടോ ഫ്രെയിം ചെയ്ത് വച്ചിരുന്നതിലെ ഫ്രെയിം എടുത്ത് മാറ്റിയ ശേഷം ഗ്ലാസ് കഴിക്കാൻ ശ്രമിച്ചു എന്നും സ്റ്റേസി പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും മകൾ ഇതുവരെ അപകടമൊന്നും വരുത്തി വച്ചിട്ടില്ല എന്നും അവൾ പറയുന്നു. പക്ഷേ, കണ്ണൊന്ന് തെറ്റിയാൽ മകൾ എന്താണെടുത്ത് കഴിക്കുക എന്ന് അറിയാത്തതിനാൽ തന്നെ അവളെപ്പോഴും മകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടേ ഇരിക്കുകയാണ്.
#three #year #old #eats #sofa #glass #and #sponge

































_(18).jpeg)