#viral | പാതിരാത്രി ഫ്രണ്ട്സിനെ കാണാനിറങ്ങി, 'ഡെയ്‍ഞ്ചറസ് ഡ്രൈവറെ' പിടികൂടാൻ പൊലീസ്; ആളെക്കണ്ടപ്പോൾ ഞെട്ടി! എന്താണെന്നോ?

#viral | പാതിരാത്രി ഫ്രണ്ട്സിനെ കാണാനിറങ്ങി, 'ഡെയ്‍ഞ്ചറസ് ഡ്രൈവറെ' പിടികൂടാൻ പൊലീസ്; ആളെക്കണ്ടപ്പോൾ ഞെട്ടി! എന്താണെന്നോ?
Mar 17, 2024 04:08 PM | By Athira V

ഇറ്റാലിയൻ നഗരമായ ഫെറാറയ്ക്ക് സമീപമുള്ള ബോണ്ടെനോ നഗരത്തിൽ ഒരാൾ "അപകടകരമായി വാഹനമോടിക്കുന്നതായി" അറിയിച്ചുകൊണ്ട് ഒരു കോൾ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചു. ആളെ പിടികൂടാനായി അവിടേയ്ക്ക് ഓടിയെത്തിയ പൊലീസ് ഡെയിഞ്ചറസ് ഡ്രൈവറെ കണ്ട് ഞെ‌ട്ടി.

103 -കാരിയായ ഒരു മുത്തശ്ശി ആയിരുന്നു ആ പ്രശ്നക്കാരി ഡ്രൈവർ. തന്റെ സുഹൃത്തുക്കളെക്കാണാൻ വണ്ടിയെടുത്ത് ഇറങ്ങിയതായിരുന്നു കക്ഷി. പൊലീസിനെ കണ്ടതും തന്റെ ഡ്രൈവിങ്ങ് ലൈസൻസ് എടുത്തങ്ങ് വീശി മുത്തശ്ശി.

അതുവാങ്ങി പരിശോധിച്ചപ്പോഴല്ലെ അതിലും രസം, ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായിരുന്നു. ഏതായാലും മുത്തശ്ശിയെ പിടികൂടി പിഴയും ചുമത്തി കർശന നിർദ്ദശവും നൽകിയാണ് പൊലീസ് വീട്ടിൽ കൊണ്ടുചെന്നാക്കിയത്.

ജിയോസ് എന്നറിയപ്പെടുന്ന ഗ്യൂസെപ്പിന മോളിനാരി എന്ന മുത്തശ്ശിയാണ് ഈ കഥയിലെ നായിക. 1920 ൽ ജനിച്ച ഇവർക്കിപ്പോൾ 103 വയസ്സുണ്ട്. പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയായിരുന്നു കാറുമെടുത്ത് മുത്തശ്ശി കൂട്ടുകാരെ കാണാനിറങ്ങിയത്. ഈ സമയം റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരാണ് പൊലീസിൽ വിവരമറിയിച്ചത്.

"103 വയസ്സുണ്ടെങ്കിലും ഇവർക്ക് ഇപ്പോഴും കാറിൽ കയറാനും സുഹൃത്തുക്കളെ കാണാൻ ബോണ്ടെനോയിലേക്ക് ഡ്രൈവ് ചെയ്യാനും കഴിവുണ്ടെന്നാണ് പോലീസ് പ്രസ്താവനയിൽ പറയുന്നത്. ഒരുപക്ഷേ ഇരുട്ടിൽ അവർക്ക് വഴിതെറ്റിയതോടെ പരിഭ്രാന്തയായതാകാം പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

രണ്ട് വർഷം മുമ്പ് ഇവരുടെ ലൈസൻസ് കാലാവധി തീർന്നതായി പൊലീസ് പറഞ്ഞു. ഇറ്റലിയിൽ, 80 വയസ്സിന് മുകളിലുള്ള ഒരാൾക്ക് രണ്ട് വർഷത്തിലൊരിക്കൽ വൈദ്യപരിശോധന ആവശ്യമാണ്. അതിനുശേഷം മാത്രമേ ലൈസൻസ് പുതുക്കാൻ കഴിയൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൂട്ടുകാരുമായുള്ള കൂടിക്കാഴ്ച വേണ്ടന്നുവെക്കാൻ ജിയോസ് മുത്തശ്ശി തയാറല്ല.

സ്വന്തമായി ഇനി യാത്രകൾക്ക് ഇറ്റാലിയൻ സ്കൂട്ടറായ വെസ്പ മേടിക്കാനാണ് മുത്തശ്ശിയുടെ തീരുമാനം. സ്കൂട്ടർ വാങ്ങും വരെ യാത്ര ചെയ്യാൻ ഒരു സൈക്കിൾ മേടിക്കുമെന്നും ഈ മുത്തശ്ശി പറയുന്നു. സംഭവം വാർത്തയായതോടെ മുത്തശ്ശി ഒരു ഹീറോ ആയി മാറിക്കഴി‍ഞ്ഞു, ഫെറാറ മേയറായ അലൻ ഫാബ്രി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത് പിഴ ഈടാക്കുന്നതിന് പകരം ഞാൻ ജിയോസിന് ഒരു മെഡൽ സമ്മാനിക്കും എന്നാണ്.

#103 #old #woman #expired #licence #driving #dangerously #fined

Next TV

Related Stories
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
Top Stories