#viral | ചിലത് പച്ച നിറത്തില്‍, വീടിന്‍റെ തറയ്ക്ക് കുഴിയെടുത്തപ്പോൾ 1,500 ഓളം മനുഷ്യാസ്ഥി കൂടങ്ങൾ; ഒടുവിൽ സംഭവിച്ചത്!

#viral |  ചിലത് പച്ച നിറത്തില്‍, വീടിന്‍റെ തറയ്ക്ക് കുഴിയെടുത്തപ്പോൾ 1,500 ഓളം മനുഷ്യാസ്ഥി കൂടങ്ങൾ; ഒടുവിൽ സംഭവിച്ചത്!
Mar 13, 2024 01:21 PM | By Athira V

ലോകത്തെ നിരവധി പ്രദേശങ്ങളില്‍ അതത് രാജ്യത്തെ പുരാവസ്തുവകുപ്പുകളുടെ നേതൃത്വത്തില്‍ വലിയ തോതില്‍ ഉത്ഖനനങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ കേരളത്തിലെ മുസിരിസിലും തമിഴ്നാട്ടിലെ നിരവധിസ്ഥലങ്ങളിലും ഗുജറാത്തിലും മറ്റുമായി നിരവധി ഉത്ഖനനങ്ങള്‍ നടക്കുന്നു.

അത് പോലെ തന്നെ ലോകമെങ്ങും തങ്ങളുടെ തദ്ദേശജനതയുടെ ചരിത്രം തേടിയുള്ള ഉത്ഖനനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ജര്‍മ്മനിയിലെ ഒരു വീട് പണിക്കിടെ തറയ്ക്ക് വേണ്ടി കുഴിയെടുത്തപ്പോള്‍ കിട്ടിയ മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ട് തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

ഒരു കൂട്ടം തൊഴിലാളികൾ ഒരു വീട് പണിയുന്നതിനായി കുഴിയെടുക്കുന്നതിനിടെയായിരുന്നു സംഭവം. അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് എത്തിയെങ്കിലും കേസില്ലായിരുന്നു. കാരണം ആ കണ്ടെത്തിയ അസ്ഥികളെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. പിന്നാലെ പ്രദേശം പുരാവസ്തു ഗവേഷകര്‍ ഏറ്റെടുത്തു.

ടുവില്‍ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത മനുഷ്യാസ്ഥികൂടങ്ങള്‍ എണ്ണിയപ്പോള്‍ 1,500 എണ്ണത്തോളമുണ്ടായിരുന്നെന്ന് വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരുകാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ ശ്മശാനമായിരുന്നിരിക്കാം ഈ പ്രദേശമെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ജനസാന്ദ്രത ഏറെയുള്ള ന്യൂറംബർഗ് നഗരമധ്യത്തിൽ നിന്നാണ് ഈ കണ്ടെത്തലെന്നത് ഏറെ വിചിത്രമായ കാര്യം.

വലിയ കുഴികളില്‍ അടുത്തടുത്ത് കിടക്കിയും ഇരുത്തിയും അടക്കം ചെയ്തത് പോലെയാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. പലകാലത്തായിട്ടായിരിക്കാം ഇത്രയേറെ അസ്ഥികൂടങ്ങള്‍ ഇവിടെ അടക്കം ചെയ്തതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

ഇത്രയേറെ അസ്ഥികൂടങ്ങള്‍ എങ്ങനെയാണ് പ്രദേശത്ത് എത്തിയെന്നതിലുള്ള അന്വേഷണത്തിലാണ് പുരാവസ്തു ഗവേഷകര്‍. ചില അസ്ഥികൂടങ്ങള്‍ പതിനേഴാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലേത് ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗവേഷകര്‍ പറഞ്ഞു. കണ്ടെത്തിയ ചില അസ്ഥികൂടങ്ങളില്‍ പച്ച നിറം കണ്ടെത്തിയത് ഗവേഷകരെ അത്ഭുതപ്പെടുത്തി.

സമീപത്തെ ചെമ്പ് സംസ്കരണ കേന്ദ്രത്തില്‍ നിന്നുള്ള മാലിന്യം തള്ളിയതിനാലാകാം അസ്ഥികള്‍ക്ക് പച്ച നിറം സംഭവിച്ചതെന്ന് കരുതുന്നു. ലഭിച്ച അസ്ഥികൂടങ്ങളെല്ലാം സംരക്ഷിക്കുമെന്ന് പുരാവസ്തു ഗവേഷകൻ മെലാനി ലാങ്‌ബെയിൻ പറഞ്ഞു. യൂറോപ്പിൽ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് പ്ലേഗ് ബാധിതരുടെ ഏറ്റവും വലിയ സെമിത്തേരിയാണ് ന്യൂറംബർഗിലേതെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ന്യൂറംബര്‍ഗിലെ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ പ്ലേഗ് നിരവധി തവണ ഈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലഭിച്ച അസ്ഥികൂടങ്ങള്‍ ഇത്തരത്തില്‍ പ്ലേഗ് വന്ന് ബാധിച്ച് മരിച്ചവരുടേതാണോയെന്ന് സംശയം ബലപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

#1500 #skeletons #discovered #construction #site #nuremberg #germany

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-