#viral | തോറ്റാല്‍ കല്ല്യാണം, എങ്ങനെയെങ്കിലും ജയിക്കാനുള്ള മാർക്ക് തരണം സാർ, ഉത്തരക്കടലാസിൽ വിദ്യാർത്ഥിനിയുടെ അപേക്ഷ, പിന്നെ സംഭവിച്ചത്!

#viral | തോറ്റാല്‍ കല്ല്യാണം, എങ്ങനെയെങ്കിലും ജയിക്കാനുള്ള മാർക്ക് തരണം സാർ, ഉത്തരക്കടലാസിൽ വിദ്യാർത്ഥിനിയുടെ അപേക്ഷ, പിന്നെ സംഭവിച്ചത്!
Mar 13, 2024 10:36 AM | By Athira V

ഇന്ത്യയിലിത് പരീക്ഷാക്കാലമാണ്. പലതരത്തിലുള്ള പരീക്ഷകൾ ഇപ്പോൾ നടക്കുന്നുണ്ട്. പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും നമ്മൾ കാണാറുണ്ട്. അതിൽ കോപ്പിയടിയടക്കം പെടുന്നു. എന്നാൽ, മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ജബൽപൂരിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി തന്റെ പരീക്ഷാ ഇൻവിജിലേറ്ററിനോട് നടത്തിയ ഒരു അസാധാരണമായ അഭ്യർത്ഥനയാണ് ഇപ്പോൾ വാർത്തയാവുന്നത്.

തനിക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ് എന്നും ആ വിവാഹം ഒഴിവാക്കാൻ എങ്ങനെയെങ്കിലും തനിക്ക് പരീക്ഷയിൽ ജയിക്കാനുള്ള് മാർക്ക് തരണം എന്നുമായിരുന്നു വിദ്യാർത്ഥിനിയുടെ അപേക്ഷ. ഇം​ഗ്ലീഷ് പരീക്ഷയിൽ തോറ്റാൽ മാതാപിതാക്കൾ തന്റെ വിവാഹം നടത്തുമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ഭയം.

താൻ തോറ്റാൽ തന്റെ പഠനം നിർത്തിക്കുമെന്നും വിവാഹം കഴിപ്പിക്കുമെന്നും മാതാപിതാക്കൾ തന്നെ ഭീഷണിപ്പെടുത്തി. താൻ ജയിക്കുമോ എന്ന് അറിയില്ല.

അതിനാൽ, അധ്യാപകന്‍ സഹായിച്ച് തന്നെ ജയിപ്പിക്കണം എന്നായിരുന്നു വിദ്യാർത്ഥിനി പറഞ്ഞത്. ഇന്ത്യയിൽ പലയിടത്തും ഇപ്പോഴും പെൺകുട്ടികളുടെ സമ്മതം കൂടാതെ തന്നെ വിവാഹം നടക്കാറുണ്ട്. അതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം.

എന്നാൽ, അധ്യാപകരോട് ജയിപ്പിക്കണേ എന്ന് വിദ്യാർത്ഥികൾ അപേക്ഷിക്കുന്നത് ഇത് ആദ്യമായിട്ടല്ല. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിക്കാനുള്ള സമ്മർദ്ദം വിദ്യാർത്ഥികളിൽ വളരെ അധികമുണ്ട്.

അതിനാൽ തന്നെ പലപ്പോഴും വിദ്യാർത്ഥികൾ ജയിക്കാൻ വേണ്ടി പല വഴികളും നോക്കാറുണ്ട്. കോപ്പിയടി തന്നെയാണ് അതിൽ മെയിൻ.

അതുപോലെ കഴിഞ്ഞ ദിവസം ഹരിയാനയിലെ നുഹ് ജില്ലയിലെ ഒരു സ്‌കൂളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കിടെ വ്യാപകമായ കോപ്പിയടി റിപ്പോർട്ട് ചെയ്തിരുന്നു.

ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉത്തരമെഴുതിയ തുണ്ടുപേപ്പറുകൾ കൈമാറാൻ ബന്ധുക്കളും കൂട്ടുകാരും ഒക്കെ സ്കൂളിന്റെ ചുമരിൽ വലിഞ്ഞുകയറുന്ന ദൃശ്യങ്ങളും ഇവിടെ നിന്നും വൈറലായിരുന്നു. നുഹ് ജില്ലയിലെ തൗരുവിലെ ചന്ദ്രാവതി സ്കൂളിലാണ് ഈ സംഭവം നടന്നത്.

#students #request #exam #invigilator #grant #her #passing #marks

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-