മമ്മൂക്കയുടെ കിടിലന്‍ തിരിച്ചു വരവും ജെല്ലികെട്ടിന്റെ ഓസ്കാര്‍ എന്ട്രിയും

മമ്മൂക്കയുടെ കിടിലന്‍ തിരിച്ചു വരവും ജെല്ലികെട്ടിന്റെ ഓസ്കാര്‍ എന്ട്രിയും
Oct 4, 2021 09:49 PM | By Truevision Admin

കോവിഡ് പ്രതിസന്ധി കാരണം  മലയാള സിനിമയില്‍ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഒരു വര്‍ഷമാണ്‌ കടന്നു പോയത് . വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് പുറത്തിറങ്ങിയതെങ്കിലും നല്ല ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. മലയാളികള്‍ക്കൊപ്പം തന്നെ മറ്റ് ഭാഷക്കാരും നമ്മുടെ ചിത്രങ്ങള്‍ സ്വീകരിച്ചു.

മാസ് ചിത്രങ്ങളും ക്ലാസ് സിനിമകളും ഉള്‍പ്പെടെ ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു. നാലോ അഞ്ചോ സിനിമകള്‍ മാത്രമാണ് ഈ വര്‍ഷം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയത്.

അതേസമയം റിലീസിനായി ഒരുങ്ങിയ നിരവധി സിനിമകള്‍ കൊവിഡ് കാരണം മാറ്റിവേക്കേണ്ടി വന്നിരുന്നു. മറ്റു ഇന്‍ഡസ്ട്രികളെ പോലെ നമ്മുടെ സിനിമകളെയും വൈറസ് വ്യാപനം കാര്യമായി ബാധിച്ചു. 2020ല്‍ മലയാള സിനിമയിലുണ്ടായ മറക്കാനാവാത്ത നിമിഷങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളികളെ ഒന്നങ്കം സന്തോഷത്തിലാഴ്ത്തി.

നിരവധി ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ജല്ലിക്കട്ട് ഓസ്‌കറിലും എത്തുന്നത്. ലിജോ ജോസിന്‌റെതായി പ്രമേയപരമായും മേക്കിങും കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ജല്ലിക്കട്ട്.

മലയാള സിനിമാ പ്രേമികളെ സംബന്ധിച്ചോളം ജല്ലിക്കട്ടിന്റെ ഓസ്‌കര്‍ എന്‍ട്രി 2020ലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണ്.മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.


എന്നാല്‍ കോവിഡ് കാരണം സിനിമയുടെ റിലീസ് മാറ്റിവെച്ചു. മോഹന്‍ലാല്‍ ആരാധകരെ ഒന്നടങ്കം നിരാശരാക്കിയ തീരുമാനമായിരുന്നു ഇത്.

നൂറ് കോടി ബഡ്ജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ഇത്.മാമാങ്കം സമ്മിശ്ര പ്രതികരണം നേടിയതിന് പിന്നാലെ ഷൈലോക്കിലൂടെ ഗംഭീര തിരിച്ചുവരവാണ് മമ്മൂക്ക നടത്തിയത്.

ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ മാസ് ചിത്രം മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും ഇടംപിടിച്ചു.

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മെഗാസ്റ്റാറിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ഷൈലോക്ക്. ചിത്രത്തില്‍ പലിശക്കാരന്‍ ബോസ് ആയി മികച്ച പ്രകടനമാണ് സൂപ്പര്‍താരം കാഴ്ചവെച്ചത്.

A year has passed since the successes and failures of Malayalam cinema due to the Kovid crisis. Although very few films were released, all the good films were well received by the audience

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-