#Khushbu | എട്ട് വയസ് മുതല്‍ പീഡനം, 25000 രൂപയ്ക്ക് വില്‍ക്കാന്‍ നോക്കി; തുറന്ന് പറഞ്ഞ് ഖുശ്‌ബു

#Khushbu | എട്ട് വയസ് മുതല്‍ പീഡനം, 25000 രൂപയ്ക്ക് വില്‍ക്കാന്‍ നോക്കി; തുറന്ന് പറഞ്ഞ് ഖുശ്‌ബു
Feb 29, 2024 03:31 PM | By Kavya N

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ഖുശ്ബു. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സാന്നിധ്യമാണ് ഖുശ്ബു. ഈയ്യടുത്ത് തന്റെ അച്ഛനെതിരെ ഖുശ്ബു നടത്തിയ വെളിപ്പെടുത്തലുകള്‍ വാര്‍ത്തയായിരുന്നു. അച്ഛന്‍ തന്നെ എട്ടു വയസ് മുതല്‍ 15 വയസു വരെ ലൈംഗികായി പീഡിപ്പിച്ചിരുന്നുന്നും തന്നെ വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഖുശ്ബു വെളിപ്പെടുത്തി. ഇപ്പോഴിതാ തന്റെ അനുഭവം എന്തുകൊണ്ടാണ് തുറന്നു പറഞ്ഞതെന്ന് വ്യക്തമാക്കുകയാണ് ഖുശ്ബു. ''പതിനാറാം വയസ് മുതല്‍ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ ഇപ്പോഴുണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ല.

അന്ന് നടന്നതെല്ലാം മനസില്‍ എവിടെയോ ഉണ്ടായിരുന്നു. ഒരു സ്തീയെന്ന നിലയിലും എന്‍സിഡബ്ല്യു അംഗം എന്ന നിലയിലും എനിക്ക് പറയാനുള്ളത് എന്തെങ്കിലും സംഭവിച്ചാല്‍ അപ്പോള്‍ തന്നെ അതേക്കുറിച്ച് പറയാന്‍ തയ്യാറാകണം എന്നാണ്'' ഖുശ്ബു പറയുന്നു. എന്റെ അച്ഛന്‍ ആയതിനാലാണ് ഇത്രയും കാലം സംസാരിക്കാതിരുന്നത്. എന്റെ അമ്മയേയും കുടുംബാംഗങ്ങളേയുമൊക്കെ ബാധിക്കും എന്നതിനാലായിരുന്നു. പക്ഷെ, ഇത് എന്റെ മക്കള്‍ക്കും ഭര്‍ത്താവിനും ഒട്ടും ഞെട്ടലുണ്ടാക്കിയിട്ടില്ല. അവര്‍ക്കിതേക്കുറിച്ച് അറിയാമായിരുന്നു.

കുറച്ചു പേരെയെങ്കിലും തുറന്ന് സംസാരിക്കുന്നതിനായി പ്രചോദിക്കാന്‍ സാധിച്ചാല്‍ എനിക്ക് സന്തോഷമാണെന്നും ഖുശ്ബു പറയുന്നു. ഇത്തരം ചൂഷണങ്ങളില്‍ തൊണ്ണൂറ് ശതമാനവും സംഭവിക്കുന്നത് കുടുംബത്തിനുള്ളില്‍ തന്നെയാകും. അറിയുന്നവര്‍ക്കിടയില്‍ തന്നെയായിരിക്കും. അതിനാല്‍ പുറത്ത് പറയരുതെന്ന് പറയും. സ്ത്രീകള്‍ തുറന്നു പറയാന്‍ തയ്യാറാകണം. അയാള്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. അതും ഞാന്‍ തുറന്ന് പറയാനുള്ള കാരണങ്ങളില്‍ ഒന്നായിരുന്നുവെന്നും ഖുശ്ബു പറയുന്നു.

ഞങ്ങള്‍ പ്രണയത്തിലായിരുന്ന കാലത്തു തന്നെ സുന്ദറിനോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ബന്ധത്തില്‍ രഹസ്യങ്ങളില്ല. അദ്ദേഹം ഇന്ന് ഞങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനമാണ്.  ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല അതെന്റെ കുഴിമാടം വരെ പിന്‍തുടരും എന്നാണ്  ഖുശ്ബു പറഞ്ഞത്. അച്ഛന്‍ ഞങ്ങളെ ഉപേക്ഷിക്കുമ്പോള്‍ എനിക്ക് 16 വയസ്സാണ് പ്രായം. ആ ദിവസം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്. 13 സെപ്റ്റംബര്‍ 1986. അന്നാണ് അവസാനമായി ഞാന്‍ അയാളെ കണ്ടത്. അന്ന് മൂന്നാമത്തെ തെലുങ്ക് പടത്തില്‍ അഭിനയിക്കുന്നതേയുള്ളൂ ഞാന്‍. 16 വയസ്സില്‍ 25000 രൂപയ്ക്ക് പ്രൊഡ്യൂസര്‍മാര്‍ക്ക് അയാളെന്നെ വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഖുശ്ബു തുറന്നു പറഞ്ഞിരുന്നു.

#Tortured #since #age #eight #tried #sell #Rs25000 #Khushbu #openup

Next TV

Related Stories
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories