മലയാളത്തിലെ യുവനടിമാരില്‍ ഒരാളാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുന്ന പ്രേമലുവിലെ നായികയായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മമിത ബൈജു. ഇതിനിടെ സൂര്യയ്‌ക്കൊപ്പം തമിഴില്‍ അഭിനയിക്കാനുള്ള അവസരവും മമിതയെ തേടിയെത്തിയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും മമിത പിന്നീട് പിന്മാറുകയായിരുന്നു.
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന വണങ്കാന്‍ എന്ന ചിത്രത്തിലായിരുന്നു മമിത അഭിനയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ സിനിമയില്‍ നിന്നും സൂര്യ പിന്മാറി. പിന്നാലെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പ്പത് ദിവസങ്ങളോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മമിത. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്‍ ബാല തന്നെ തല്ലുകയും ചീത്ത പറയുകയും ചെയ്തിട്ടുണ്ടെന്നാണ് മമിത പറയുന്നത്.
അതേസമയം താന്‍ മുന്നേ കമ്മിറ്റ് ചെയ്ത സിനിമകളുടെ ഡേറ്റുമായി വണങ്കാന്റെ ഡേറ്റുകള്‍ ക്ലാഷ് ആയതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് മമിത പറഞ്ഞത്. ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം മമിതയ്ക്ക് കോമ്പിനേഷന്‍ സീനുകളുമുണ്ടായിരുന്നു. ''വില്ലടിച്ചാംപാട്ട് എന്നൊരു സംഭവമുണ്ട് അതില്‍. ഈ പരിപാടി ഞാന്‍ നേരത്തെ തന്നെ ചെയ്യുന്നതാണോ അതോ ഇപ്പോള്‍ കണ്ടപ്പോള്‍ ചെയ്യാന്‍ തോന്നിയിട്ട് ചെയ്യുന്നതാണോ എന്ന് ചോദിച്ചു. സ്ഥിരമായിട്ട് ചെയ്തു വരുന്നതാണെന്ന് പറഞ്ഞു. അപ്പോള്‍ ആ വഴക്കം എനിക്ക് വേണം. ഇത് അടിച്ചോണ്ട് വേണം പാടാന്‍.
ഇത് അടിക്കുന്നതിന് പ്രത്യേക സ്റ്റൈലൊക്കെയുണ്ട്. നീ പുള്ളിക്കാരി ചെയ്യുന്നത് കണ്ടോ എന്ന് ചോദിച്ചു. ഞാന്‍ നോക്കുമ്പോള്‍ അവര്‍ എന്തോ ചെയ്യുന്നുണ്ട്. ഹാ എന്നാ പോയി ചെയ്‌തോ, ടേക്ക് പോകാം വാ എന്ന് പറഞ്ഞു'' എന്നാണ് മമിത പറയുന്നത്. ഞാന്‍ റെഡിയായിട്ടില്ല.പെട്ടെന്നായിരുന്നു ഇവര്‍ പാടുന്നത് എന്താണെന്ന് പോലും എനിക്ക് മനസിലായില്ല. മൂന്ന് ടേക്കിനുള്ളിലാണ് ഞാന്‍ അത് പഠിച്ചതും ചെയ്തതും. ഇതിനിടെ കുറേ ചീത്തയൊക്കെ കേട്ടു. സര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്,
ഞാന്‍ ഇങ്ങനൊക്കെ പറയും ഒന്നും കാര്യമാക്കണ്ട. ആ സമയത്ത് വിഷമമായേക്കും പക്ഷെ വിട്ടേക്കണം എന്ന്. അതുകൊണ്ട് ഞാന്‍ ആ സെറ്റില്‍ അങ്ങനെ തന്നെയായിരുന്നു നിന്നത്. പുറത്ത് വെറുതെ അടിക്കുകയൊക്കെ ചെയ്യുമായിരുന്നുവെന്നും മമിത പറയുന്നു. സൂര്യ സറിന് ഓള്‍റെഡി അറിയാം ബാല സാര്‍ എങ്ങനെയാണെന്ന്. അവര്‍ ഒരുമിച്ച് മുന്നേയും വര്‍ക്ക് ചെയ്തിട്ടുള്ളതാണല്ലോ. അതുകൊണ്ട് അവര്‍ തമ്മിലുള്ള റാപ്പോ രസകരമായിരുന്നു. പക്ഷെ നമ്മള്‍ക്കിത് പുതിയ അനുഭവമാണല്ലോ എന്നാണ് മമിത പറയുന്നത്. .
#During #shoot #director #beaten #heard #lot #bad #calls #MamithaBaiju #spoke #openup