#KSCHITHRA | പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ മുത്തപ്പന്റെ മുന്നില്‍ വെച്ച് പാടുന്ന കെ എസ് ചിത്ര, ഹൃദ്യമായ വീഡിയോ

#KSCHITHRA | പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ മുത്തപ്പന്റെ മുന്നില്‍ വെച്ച് പാടുന്ന കെ എസ് ചിത്ര, ഹൃദ്യമായ വീഡിയോ
Feb 22, 2024 08:15 PM | By Susmitha Surendran

കെ എസ് ചിത്ര മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ്. ഗായിക കെ എസ് ചിത്ര. കാലമെത്രയായാലും ആ ശബ്‍ദം മാധുര്യമേറിക്കൊണ്ടിരിക്കുന്നു.

ഗായിക കെ എസ് ചിത്ര സംഗീതത്തിന്റെ സമസ്‍ത മേഖലകളിലും മുൻനിരയിലാണ്. മുത്തപ്പന്റെ മുന്നില്‍ പാടുന്ന ചിത്രയുടെ വീഡിയോയാണ് നിലവില്‍ പ്രേക്ഷകര്‍ ഹിറ്റാക്കി മാറ്റിയിരിക്കുന്നത്.

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തില്‍ വന്ന കെ എസ് ചിത്ര പാടുന്ന ഗാനത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്ര തിരുവപ്പന്റെയും മുത്തപ്പന്റെയും മുന്നില്‍ വെച്ചാണ് പാടുന്നത്. ശേഷം ഇരുവരും ചിത്രയെ അനുഗ്രഹിക്കുന്നതും വീഡിയോയില്‍ കാണാം. മുത്തപ്പൻ കുറി കൊടുക്കുകയും ചെയ്യുന്നുണ്ട്.

സിനിമയില്‍ ചിത്ര ഇന്നും സജീവമാണ്. സംഗീത പുരസ്‍കാരങ്ങളുടെ പെരുമ വര്‍ഷാവര്‍ഷം ചിത്രയെ തേടിയെത്തിക്കൊണ്ടേയിരിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.

മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് തന്നെ ചിത്രയ്‍ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്‍കാരം 16 തവണയും ലഭിച്ചു. നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ അവാര്‍ഡും മലയാളത്തിന്റെ വാനമ്പാടിക്ക് ലഭിച്ചു.

പത്മഭൂഷൻ നല്‍കി രാജ്യം ആദരിച്ചു. ചെറുപ്പത്തിലേ കെ എസ് ചിത്ര സംഗീത വിദുഷി പ്രൊഫ. കെ ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി മാറിയിരുന്നു.

സ്‍കൂൾ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്ത ചിത്ര, അധികം താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു. പിന്നീടങ്ങോട് കെ എസ് ചിത്രയെ സിനിമാ ആസ്വാദകര്‍ നാല് പതിറ്റാണ്ടുകളായി ഇമ്പത്തോടെ കേട്ടുകൊണ്ടേയിരിക്കുകയാണ്. ഭാഷഭേദമന്യേ.

#Heartwarming #video #KSChitra #singing #front #her #grandfather #Parasshinikadav #temple

Next TV

Related Stories
Top Stories