#SushmitaSen | ഹൃദയാഘാതത്തിനു പിന്നാലെ ബ്രെയിൻ ഫോ​ഗിങ്ങും; രോഗാവസ്ഥ തുറന്ന് പറഞ്ഞ് സുസ്മിത സെൻ

#SushmitaSen | ഹൃദയാഘാതത്തിനു പിന്നാലെ ബ്രെയിൻ ഫോ​ഗിങ്ങും; രോഗാവസ്ഥ തുറന്ന് പറഞ്ഞ് സുസ്മിത സെൻ
Feb 22, 2024 11:49 AM | By Kavya N

ഇക്കഴിഞ്ഞ മാർച്ചിലാണ് ബോളിവുഡ് താരം സുസ്മിത സെൻ ഹൃദയാഘാതം സംഭവിച്ച കാര്യം തുറന്നുപറഞ്ഞത്. ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും ആരോ​ഗ്യനില തൃപ്തികരണമാണെന്നുമാണ് ഇൻസ്റ്റ​ഗ്രാം പേജിലൂടെ സുസ്മിത ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ ഹൃദയാഘാതത്തെ അതിജീവിച്ചതിനേക്കുറിച്ച് ഒരഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സുസ്മിത. ആരോ​ഗ്യകാര്യങ്ങളിൽ വളരെയധികം ബോധവതിയായിരുന്നു താനെന്ന് പറയുകയാണ് സുസ്മിത.

അച്ഛനും അമ്മയും ഹൃദ്രോ​ഗികൾ ആയിരുന്നതിനാൽ എപ്പോഴും പരിശോധനകൾ നടത്തുമായിരുന്നു. ഹൃദയാഘാതം ഉണ്ടാകുന്നതിന് ആറുമാസംമുമ്പുതന്നെ ഹൃദയത്തിന്റെ അവസ്ഥയേക്കുറിച്ച് റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും സുസ്മിത പറയുന്നു. അതിനു ശേഷവും താൻ ജീവിതം ആഘോഷമാക്കുകയാണെന്ന് സുസ്മിത പറയുന്നു.

എപ്പോഴും സന്തുഷ്ടയായിരിക്കുന്ന ഒരു വ്യക്തിയാണ് താൻ. ഓപ്പറേഷൻ ടേബിളിൽപ്പോലും താൻ ചിരിയോടെയാണ് കിടന്നത്-സുസ്മിത പറയുന്നു. ബ്രെയിൻ ഫോ​ഗിങ് എന്ന അവസ്ഥയിലൂടെ കടന്നുപോയതിനേക്കുറിച്ചും സുസ്മിത തുറന്നുപറഞ്ഞു.

ഒരാളുടെ പേര് ചോദിച്ച് രണ്ടുസെക്കന്റിനുശേഷം വീണ്ടും ചോ​ദിക്കുമായിരുന്നു. പൊതുവിടത്തിലുള്ള സ്ത്രീ എന്ന നിലയിൽ ശ്രദ്ധിക്കാനുള്ള പ്രാപ്തി കുറയുന്നത് തന്നെ ഏറെ അലട്ടിയിരുന്നുവെന്നും സുസ്മിത തുറന്ന് പറഞ്ഞു . കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ ഒരു മെഡിക്കൽ അവസ്ഥയാണ് ബ്രെയിൻ ഫോഗ്.

ഇത് കൊഗ്നിറ്റീവ് കഴിവുകളെ തടസ്സപ്പെടുത്തും. മാനസികമായ ക്ഷീണം, ആശയക്കുഴപ്പം എന്നിവയൊക്കെയാണ് ഇതുമൂലമുണ്ടാവുക. ഇതുമാത്രമല്ല, ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ഏകാഗ്രത, ഓർമപ്രശ്നങ്ങൾ, വ്യക്തമല്ലാത്ത ചിന്തകൾ എന്നിവയ്ക്കും ബ്രെയിൻ ഫോഗ് ഇടയാക്കും

#Brainfogging #after #heartattack #SushmitaSen #openedup #illness

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories