(moviemax.in) നടി തൃഷയ്‌ക്കെതിരെ അശ്ശീലവും അപകീർത്തികരമായ പരാമർശം നടത്തിയ മുൻ എഐഎഡിഎംകെ അംഗം എവി രാജു ക്ഷമാപണം നടത്തി. തൻ്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ രാഷ്ട്രീയ നേതാവ് മാപ്പ് ചോദിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചാണ് ക്ഷമാപണം നടത്തിയത്.
മനഃപൂർവം തൃഷയെ ലക്ഷ്യം വെച്ചുള്ള പരാമർശം അല്ലായിരുന്നുവെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വീഡിയോയിലൂടെ എവി രാജു പറഞ്ഞു. സംവിധായകൻ ചേരൻ, നടൻ കരുണാസ്, എന്നിവരോടും മാപ്പ് ചോദിക്കുന്നതായും അവരുടെ വികാരം വ്രണപ്പെടുത്തിയെങ്കിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം വേദിയിൽ കൂട്ടി ചേർത്തു.
സേലം വെസ്റ്റ് എംഎൽഎ വെങ്കിടാചലത്തിൽ നിന്ന് സെറ്റിൽമെൻ്റ് തുകയായി 25 ലക്ഷം രൂപ നടി കൈപ്പറ്റിയെന്നായിരുന്നു എവി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പരാമർശം വിവാദമായതോടെ നടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കൂടാതെ എവി രാജുവിനെതിരെ നടി നിയമനടപടിയും സ്വീകരിച്ചിരുന്നു.
#Former #AIADMK #leader #apologizes #lewd #comment #actress #Trisha