#Premalu | മൗത്ത് പബ്ലിസിറ്റിയിലൂടെ 13-ാം ദിവസം 50 കോടി ക്ലബിൽ; പ്രേമലു 'മെഗാഹിറ്റലു'

#Premalu | മൗത്ത് പബ്ലിസിറ്റിയിലൂടെ 13-ാം ദിവസം 50 കോടി ക്ലബിൽ; പ്രേമലു 'മെഗാഹിറ്റലു'
Feb 21, 2024 03:24 PM | By MITHRA K P

(moviemax.in) യുവതാരങ്ങളെ അണിനിരത്തി ഗിരീഷ് എ ഡി ഒരുക്കിയ 'പ്രേമലു' ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്. റിലീസ് ദിവസം 90 ലക്ഷം രൂപ മാത്രമായിരുന്നു സിനിമയുടെ കളക്ഷൻ.

എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം 13 ദിവസങ്ങൾ പിന്നിടുമ്പോൾ 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഗിരീഷിന്റെ ആദ്യ ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രവും ഇതുപോലെ മികച്ച കളക്ഷൻ നേടിയ ചിത്രമായിരുന്നു.

'ഇയാൾ ചരിത്രം ആവർത്തിക്കുവാണല്ലോ', 'പിള്ളേർ ബോക്സ് ഓഫീസ് തൂക്കിയടിക്കുന്നു', എന്നിങ്ങനെയാണ് നീളുന്ന കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ. പ്രേമലുവിനറെ നേട്ടം മലയാളക്കരയെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

ഗിരീഷ്‌ എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.

#crore #club #through #word #mouth #Premalu #Megahit

Next TV

Related Stories
'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

Dec 31, 2025 11:27 AM

'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

ധ്യാൻ ശ്രീനിവാസൻ-ഗോവിന്ദ് പത്മസൂര്യ, ജിപി വീഡിയോ, അമൃത ടിവി അവാർഡ്‌സ്, ധ്യാൻ ശ്രീനിവാസൻ ഫണ്ണി...

Read More >>
Top Stories










News Roundup