logo

'ബെല്‍ബോട്ടം' റിലീസ് തീയതി പ്രഖ്യാപിച്ചു

Published at Jul 31, 2021 10:20 AM 'ബെല്‍ബോട്ടം' റിലീസ് തീയതി പ്രഖ്യാപിച്ചു

കൊവിഡ് രണ്ടാംതരംഗത്തിനു പിന്നാലെ പല സംസ്ഥാനങ്ങളും സിനിമാ തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനം എടുക്കുന്നതിനിടെ ആദ്യ ബിഗ് റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ്.


അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്‍ത 'ബെല്‍ബോട്ട'മാണ് തിയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19ന് ചിത്രം പ്രേക്ഷകരെ തേടി എത്തും.

എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന, സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം. വാണി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. അസീം അറോറ, പര്‍വേസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാജീവ് രവിയാണ്.

സംഗീതം തനിഷ്‍ക് ബാഗ്ച്ചി. പൂജ എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എമ്മെ എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നീ ബാനറുകളില്‍ വഷു ഭഗ്‍നാനി, ജാക്കി ഭഗ്‍നാനി, ദീപ്‍ശിഖ ദേശ്‍മുഖ്, മോനിഷ അദ്വാനി, മധു ഭോജ്‍വാനി, നിഖില്‍ അദ്വാനി എന്നിവരാണ് നിര്‍മ്മാണം.

പെന്‍ മരുധര്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആണ് നിര്‍മ്മാണം.

ഒന്നര വര്‍ഷത്തിനിപ്പുറമാണ് ഒരു അക്ഷയ് കുമാര്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്നത്. രാജ് മെഹ്‍തയുടെ സംവിധാനത്തില്‍ 2019 ക്രിസ്‍മസ് റിലീസ് ആയെത്തിയ കോമഡി ഡ്രാമ ചിത്രം 'ഗുഡ് ന്യൂസ്' ആയിരുന്നു ഇതിനു മുന്‍പ് തിയറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രം.

രാഘവ ലോറന്‍സിന്‍റെ സംവിധാനത്തില്‍ അക്ഷയ് നായകനായ ഹൊറര്‍ കോമഡി ചിത്രം 'ലക്ഷ്‍മി' നിര്‍മ്മാതാക്കള്‍ തിയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രമായിരുന്നെങ്കിലും കൊവിഡ് പ്രതികൂല സാഹചര്യത്തില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിക്കേണ്ടിവന്നു.

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ നവംബര്‍ 9നായിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ്. രോഹിത്ത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ നാലാം ചിത്രമായ സൂര്യവന്‍ശി, ആനന്ദ് എല്‍ റായ് സംവിധാനം ചെയ്‍ത മ്യൂസിക്കല്‍ ഡ്രാമ ചിത്രം 'അത്‍രംഗീ രേ'യും അക്ഷയ് കുമാര്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ്.

ചന്ദ്രപ്രകാശ് ദ്വിവേദിയുടെ ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ ചിത്രം 'പൃഥ്വിരാജ്', ഫര്‍ഹാദ് സാംജിയുടെ ആക്ഷന്‍ കോമഡി ചിത്രം 'ബച്ചന്‍ പാണ്ഡേ', അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ആദ്യ ഇന്ത്യന്‍ കോ പ്രൊഡക്ഷന്‍ ആയ 'രാം സേതു', ആനന്ദ് എല്‍ റായ്‍യുടെ തന്നെ കോമഡി ഡ്രാമ ചിത്രം 'രക്ഷാബന്ധന്‍' എന്നിവയും അക്ഷയ് കുമാര്‍ നായകനായി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള ചിത്രങ്ങളാണ്.

'Bellbottom' release date announced

Related Stories
മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു:  കരീനയുടെ തുറന്ന് പറച്ചില്‍

Sep 23, 2021 05:33 PM

മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു: കരീനയുടെ തുറന്ന് പറച്ചില്‍

മുംബൈയില്‍ ചുവന്നതെരുവില്‍ വരെ പോയി ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ...

Read More >>
സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

Sep 22, 2021 11:34 AM

സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

സായി പല്ലവിയെ ഭോലാ ശങ്കർ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോൾ , നടി ഓഫർ സ്വീകരിക്കരുതെന്ന് താൻ പ്രാർത്ഥിച്ചിരുന്നു. സായി ആ ഓഫർ നിരസിക്കുകയും...

Read More >>
Trending Stories