#GauriKrishnan | സീരിയൽ താരം ​ഗൗരി കൃഷ്ണൻ‌ ​​ഗർ​ഭിണി; വീടിന്റെ പാലുകാച്ചൽ‌ വീ‍ഡിയോ കണ്ടതോടെ ആരാധകർ

#GauriKrishnan |  സീരിയൽ താരം ​ഗൗരി കൃഷ്ണൻ‌ ​​ഗർ​ഭിണി; വീടിന്റെ പാലുകാച്ചൽ‌ വീ‍ഡിയോ കണ്ടതോടെ ആരാധകർ
Feb 21, 2024 11:52 AM | By Kavya N

പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ നായികയാണ് സീരിയൽ താരം ഗൗരി കൃഷ്ണൻ. ഒരു വർഷം മുമ്പാണ് ഗൗരിയും സംവിധായകൻ മനോജ് പേയാടും വിവാഹിതരായത്. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകന്‍ കൂടിയായിരുന്നു മനോജ്. വീട്ടുകാരുടെയും സമ്മതം കിട്ടിയതോടെ ഫെബ്രുവരിയില്‍ നിശ്ചയവും പിന്നാലെ വിവാഹവും നടന്നു. ഒന്നാം വിവാഹവാർഷികം ​ഗൗരി ഭർത്താവിനൊപ്പം ​ഗംഭീരമായി ആഘോഷിച്ചിരുന്നു. ​ഗൗരിക്ക് സോഷ്യൽമീഡിയ പേജുകൾ മാത്രമല്ല തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കിടാൻ ഒരു യുട്യൂബ് ചാനലുമുണ്ട്.

കഴിഞ്ഞ ദിവസം ​ഗൗരി യുട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ പുതിയ വീടിന്റെ ​ഗൃഹപ്രവേശന ചടങ്ങിന്റെ വീഡിയോയാണ് ​ഗൗരി പങ്കിട്ടിരിക്കുന്നത്. തിരുവനന്തപുരത്താണ് തന്റെ അച്ഛനും അമ്മയ്ക്കുമായി ​ഗൗരി പുത്തൻ വീട് പണിതിരിക്കുന്നത്. ​ഗൗരിയുടെ കുടുംബസുഹൃത്തായ ഒരു വ്യക്തിയാണ് ​ഗൗരിയുടെ കുടുംബത്തിനായി സ്വപ്ന ഭവനം പണിതത്. ​ഗൃഹപ്രവേശനത്തിന്റെ വളരെ ദൈർഘ്യം കുറഞ്ഞ വീ‍ഡിയോയാണ് ​ഗൗരി പങ്കിട്ടത്.

വീടൊന്ന് സെറ്റ് ചെയ്തശേഷം ഹോം ടൂർ താൻ ചെയ്യുമെന്നും വീഡിയോയിൽ ​ഗൗരി പറഞ്ഞു. ഫർണീച്ചറുകൾ ഒന്നും വീട്ടിൽ സെറ്റ് ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. അതേസമയം ഗൃഹപ്രവേശനത്തിന്റെ വീഡിയോ വൈറലായപ്പോൾ മറ്റൊരു സംശയമാണ് ​ഗൗരിയുടെ ആരാധകരിൽ ഉടലെടുത്തിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം ​ഗൗരി ​ഗർഭിണിയാണോ എന്നാണ് കമന്റിലൂടെ ചോദിക്കുന്നത്. സാരി ലുക്കിൽ വീഡിയോയിൽ ​ഗൗരിയെ കാണുമ്പോൾ താരം ​ഗർഭിണിയാണെന്ന് തോന്നുന്നുവെന്നാണ് ഏറെയും കമന്റുകൾ.

എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു കാര്യവും ​ഗൗരി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവാ​ഹശേഷം ​ഗൗരി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഗൃഹപ്രവേശനത്തിന്റെ വീഡിയോ പങ്കിട്ട ​ഗൗരിക്കും കുടുംബത്തിനും നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്. ​ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണന്റെ തുടക്കം. തുടർന്ന് പത്തില്‍ അധികം സീരിയലുകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ശ്രദ്ധിയ്ക്കപ്പെട്ടത് പൗര്‍ണി തിങ്കളിലെ വേഷമാണ്.

#Serial #star #GauriKrishnan #pregnant #After #watching #video #housewarming #fans

Next TV

Related Stories
'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

Apr 30, 2025 05:15 PM

'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

രേണു സുധി വിഷയം, ഓൺലൈൻ മാധ്യമങ്ങളിൽ ആക്ഷേപത്തിൽ വീഡിയോയുമായി സായി...

Read More >>
അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

Apr 29, 2025 07:48 PM

അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

രേണു സുധിയുടെ പുതിയ വീഡിയോ കോളിംഗ് ഓൺ‌ലൈൻ ട്രോളിംഗിന് പിന്തുണയുമായി...

Read More >>
സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

Apr 29, 2025 12:21 PM

സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

ലക്ഷ്മി നക്ഷത്ര നൽകിയ സമ്മാനം, രേണു സുധി പെർഫ്യൂമിനെ കുറിച്ച് പറഞ്ഞത്...

Read More >>
Top Stories