തെന്നിന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട നടന്‍ ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് കര്‍ണൻ. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ ചിത്രം പൂര്‍ത്തിയായെന്ന് ധനുഷ് അറിയിച്ചിരിക്കുന്നു. ധനുഷ് തന്റെയും സംവിധായകന്റെയും ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.
മലയാളി താരം രജിഷയാണ് ചിത്രത്തിലെ നായിക.മാരി ശെല്‍വരാജും ധനുഷും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്. പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാരി സെല്‍വരാജ്.
രജിഷയുടെ ആദ്യ തമിഴ് ചിത്രവുമാണ് ഇത്. മലയാളി താരം ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ അഭിനയം തന്നെയായിരിക്കും സിനിമയുടെ ആകര്‍ഷണം. സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Karnan is a new movie starring Dhanush, the most beloved actor in South India