വ്യതസ്തമുഖം ‘ഇന്നു മുതൽ’ സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

വ്യതസ്തമുഖം  ‘ഇന്നു മുതൽ’ സിനിമയുടെ  പോസ്റ്റര്‍ പുറത്തിറങ്ങി
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിലെ പ്രിയനായകന്‍   സിജു വിൽ‌സണെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതൽ’ എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറക്കി. മഞ്ജു വാര്യർ ആണ്  പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് എന്ന ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വിമൽ കുമാർ കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. ‌വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം രജീഷ് മിഥിലയുടെ സംവിധാനത്തിൽ വരുന്ന ചിത്രം, വ്യത്യസ്തമായ ഒരു കഥയുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ദ്രൻസ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ദിലീപ് ലോഖറെ എന്നിങ്ങനെ ഒരു നല്ല താര നിര തന്നെ ഇന്ന് മുതലിന്റെ ഭാഗമായുണ്ട്.രജീഷ് മിഥില തിരക്കഥ രചിച്ച ഇന്നു മുതലിന്റെ സംഗീത സംവിധാനം മെജോ ജോസഫാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് എൽദോ ഐസക്കും എഡിറ്റിംഗ് ജംസീൽ ഇബ്രാഹിമുമാണ്. ആൻ സരികയാണ് വസ്ത്രാലങ്കാരം

The poster of the movie 'Innu Muthal' directed by Rajesh Mithila and starring Siju Wilson has been released

Next TV

Related Stories
 ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

Dec 28, 2025 05:23 PM

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ...

Read More >>
കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

Dec 28, 2025 03:21 PM

കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

'അനോമി, കരിയറിലെ 90-ാം ചിത്രം, ഭാവന ഫിലിം പ്രൊഡക്‌ഷൻ, നടി...

Read More >>
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
Top Stories