#viral | 'ഞാന്‍ മാതാപിതാക്കളുടെ നൂല്‍പ്പാവ'; മൂന്നാം ക്ലാസുകാരന്‍റെ പരാതിയില്‍ പോട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ!

#viral | 'ഞാന്‍ മാതാപിതാക്കളുടെ നൂല്‍പ്പാവ'; മൂന്നാം ക്ലാസുകാരന്‍റെ പരാതിയില്‍ പോട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ!
Feb 13, 2024 12:57 PM | By Athira V

സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ കുട്ടുകള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവരെ മുഴുവൻ സമയവും നിരീക്ഷിച്ച് നിർദ്ദേശങ്ങൾ കൊടുക്കുന്നതിനുമായി കുട്ടികളുടെ മുറിയിൽ നിരീക്ഷണ ക്യാമറകൾ വയ്ക്കുന്ന രീതി ചൈനയിൽ മാതാപിതാക്കൾക്കിടയിൽ വ്യാപകമാകുന്നു.

എന്നാൽ കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ ഈ അനാവശ്യമായ ഇടപെടൽ തങ്ങളെ ശ്വാസം മുട്ടിക്കുന്നു എന്ന തുറന്ന പറച്ചിലുമായി കുട്ടികൾ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ചൈനയിൽ വിവിധ സാമൂഹിക മാധ്യമങ്ങളിൽ മാതാപിതാക്കളുടെ ഈ നടപടിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു.

തന്‍റെ പഠനം നിരീക്ഷിക്കാൻ മാതാപിതാക്കൾ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ തന്നെ വലിയ സമ്മർദ്ദത്തിലാക്കുന്നതായി ചൈനയിൽ ഒരു നാലാം ക്ലാസ് വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തൽ നടത്തിയതോടെയാണ് സംഭവം ഓൺലൈൻ പ്ലാറ്റ് ഫോമുകളില്‍ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയത്.

ചൈനയിലെ സ്‌കൂളുകളിൽ ശൈത്യകാല അവധി ആരംഭിച്ചതോടെയാണ് വീട്ടിൽ തനിച്ചിരിക്കുമ്പോൾ കുട്ടികൾ പഠിക്കുകയാണോയെന്ന് ഉറപ്പാക്കുന്നതിനായി ജോലിക്കാരായ മാതാപിതാക്കൾ ക്യാമറകളെ ആശ്രയിക്കുന്നത് പതിവാക്കിയത്. എന്നാൽ ഇത് കുട്ടികളെ വലിയ സമ്മർദ്ദത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കുട്ടികളുടെ ഭാ​ഗത്ത് നിന്നും ഇതിനെതിരെ വലിയ വിയോജിപ്പാണ് ഉയർന്നു വരുന്നത്. തങ്ങളാൽ കഴിയുന്ന ഇടങ്ങളിലെല്ലാം കുട്ടികള്‍ ഇക്കാര്യം തുറന്ന് പറയുന്നതായും ചൈനീസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധ സൂചകമായി മുറിയിലെ നിരീക്ഷണ ക്യാമറയുടെ ലെൻസ് തന്‍റെ മകൻ രഹസ്യമായി നീക്കം ചെയ്തതായി കഴിഞ്ഞ ദിവസം ഒരമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ക്യാമറ തന്നെ നിരന്തരം നിരീക്ഷിക്കുന്നത് തന്നെ അസ്വസ്ഥതപ്പെടുത്തുന്നു എന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ ഓൺലൈൻ പോസ്റ്റ്.

കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായ ജിയാങ് ക്വിയോഹോങ്, കുട്ടികളുടെ നിരീക്ഷണ ക്യാമറകളെ കുറിച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചു. അത്, ഒരു മൂന്നാം വർഷ വിദ്യാർത്ഥി തന്‍റെ ഉപന്യാസത്തിൽ മാതാപിതാക്കൾ തന്നെ നിരീക്ഷിക്കാൻ വീട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അത് വഴി തനിക്ക് പഠന നിർദ്ദേശങ്ങൾ നൽകിയതായും എഴുതി.

ഒപ്പം ആ കുട്ടി വേദനയോടെ മറ്റൊന്ന് കൂടി എഴുതി എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അത്, താൻ തന്റെ മാതാപിതാക്കളുടെ നൂൽപ്പാവയാണന്നായിരുന്നു. മാതാപിതാക്കളുടെ നിരീക്ഷണ ക്യാമറകള്‍ കുട്ടികളെ മാനസികമായി ദുര്‍ബലരാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എട്ടോ അതിൽ കൂടുതലോ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്തവരെ നിരീക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിന് മാതാപിതാക്കളുടെ പ്രത്യേക അനുമതി വേണമെന്ന് ചൈനയുടെ സിവിൽ കോഡ് പ്രസ്താവിക്കുന്നതായാണ് ബീജിംഗ് ഡാചെങ് ലോ ഓഫീസിലെ അഭിഭാഷകനായ ഷാവോ ലിഹുവ അഭിപ്രായപ്പെടുന്നു.

എന്നാല്‍ കുട്ടികളുടെ അക്കാദമിക് പ്രകടനത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ ഉത്കണ്ഠയുടെ പ്രതിഫലനമാണ് ക്യാമറയെന്നാണ് പ്രൈമറി സ്കൂൾ അധ്യാപികയായ വാങ് മെയ്ഹുവ അഭിപ്രായപ്പെടുന്നത്. ഇത്തരം ആക്രമണാത്മക സമ്മർദ്ദം "ചിക്കൻ ബ്ലഡ് പാരന്‍റിംഗ്" (chicken blood parenting) എന്നറിയപ്പെടുന്ന ഒരു പ്രതിഭാസമാണന്നും അവർ കൂട്ടിച്ചേര്‍ത്തു.

മികച്ച ഗ്രേഡുകൾ എന്ന ഒറ്റ ലക്ഷ്യത്തോടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ കഠിനാധ്വാനം ചെയ്യിപ്പിക്കുന്ന ശൈലിയാണ് "ചിക്കൻ ബ്ലഡ് പാരന്‍റിംഗ്"എന്ന് അറിയപ്പെടുന്നത്. അതേസമയം ചൈനയിലെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളില്‍ വലിയ മാനസിക സംഘര്‍ഷമാണ് ഉണ്ടാക്കുന്നതെന്ന് നേരത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ പരാതി ഉയര്‍ന്നിരുന്നു.

#social #media #reacts #cctv #cameras #installed #monitor #children #studies #china

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-