#meenakshi |'എന്റെ പൈസയ്ക്ക് വാങ്ങി ഞാനിടുന്നു. കുറച്ചൊക്കെ മാന്യത കാണിക്കാം', വസ്ത്രധാരണത്തെക്കുറിച്ച് മീനാക്ഷി

#meenakshi |'എന്റെ പൈസയ്ക്ക് വാങ്ങി ഞാനിടുന്നു. കുറച്ചൊക്കെ മാന്യത കാണിക്കാം', വസ്ത്രധാരണത്തെക്കുറിച്ച് മീനാക്ഷി
Feb 11, 2024 01:26 PM | By Susmitha Surendran

ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് റിയാലിറ്റി ഷോകളിലൂടെയും ഒക്കെ ശ്രദ്ധേയായ താരമാണ് നടി മീനാക്ഷി രവീന്ദ്രൻ. നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായും താരം തിളങ്ങിയിരുന്നു. കൂടാതെ സിനിമയിലും മീനാക്ഷി സജീവമാണ്.

ഇപ്പോഴിതാ, സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ വസ്ത്രധാരണത്തിൻറെ പേരിൽ വരുന്ന അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് താരം.


'ഞാനിടുന്ന വസ്ത്രമല്ല എന്റെ ഐഡിന്റിറ്റി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മാന്യത എന്ന് പറയുന്നത് ഓരോരുത്തരുടെയും കണ്ണിലാണ്.

ഞാനെന്ത് വസ്ത്രമിട്ടു എന്ന് നോക്കി നടക്കുകയാണ് ചിലര്‍. ലാസ്റ്റ് കണ്ടൊരു വീഡിയോയില്‍ വൃത്തിക്കേട് കൂടുതലായി കാണിക്കാനാണോന്ന് അറിയില്ല, സ്ലോ മോഷനിലൊക്കെയാണ് എടുത്തിരിക്കുന്നത്.

നമ്മളൊരു സ്ലീവ്‌ലെസ് ഇട്ടാലോ ഷോട്ട്‌സ് ഇട്ടെന്ന് കരുതി, നമ്മുടെ പ്രൈവറ്റ് പാര്‍ട്ടിലേക്ക് വീഡിയോ പകര്‍ത്താന്‍ വരാന്‍ ആരാണ് അധികാരം കൊടുത്തിരിക്കുന്നത്.


അങ്ങനെ ഇട്ടത് കൊണ്ടല്ലേ വീഡിയോ എടുത്തതെന്ന് പറയാം. അങ്ങനെ ഇടുന്നതിനര്‍ഥം നിങ്ങള്‍ക്ക് എടുക്കാനുള്ള അവകാശമാണെന്ന് ആരാണ് പറയുന്നത്. വീഡിയോ ഷൂട്ട് ചെയ്യരുതെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ നമ്മളൊരു പരിപാടിയ്ക്ക് പോകുമ്പോള്‍ ഇതൊരു കണ്ടന്റാക്കി ചെയ്യുന്നതാണ് കുഴപ്പം.

നമ്മളൊരു അഞ്ച് പേര് ഗ്രൂപ്പായിട്ട് പോകുന്നു. അഞ്ച് പേരെയും ഷൂട്ട് ചെയ്താല്‍ കുഴപ്പമില്ല. ഞാനിട്ടത് സെക്‌സി ഡ്രസ്സോ, ഹോട്ട് ഡ്രസ്സോ ഒക്കെ ആണെങ്കിലും അന്നേരം പ്രശ്‌നമില്ല.

അതിന് പകരം എന്നെ മാത്രം കാണിച്ചോണ്ട് ചെയ്യുന്നതാണ് പ്രശ്‌നം. അതെന്ത് മര്യാദയാണെന്ന് മീനാക്ഷി ചോദിക്കുന്നു. ഡ്രസ്സിങ്ങ് ആരോടുമുള്ള യെസ് അല്ല.

എന്റെ സാരി ഉടുത്ത ഫോട്ടോയോ മാന്യമായ വേഷമെന്ന് പറയുന്നതോ ആയ ചിത്രങ്ങള്‍ ഇതുവരെ വൈറലായിട്ടില്ല. അതൊന്നും ആളുകള്‍ക്ക് കാണണ്ട.

അത്തരം വസ്ത്രങ്ങളെനിക്ക് ഇഷ്ടമാണ്. ഞാനതില്‍ കംഫര്‍ട്ടുമാണ്. അപ്പോള്‍ എന്റെ പൈസയ്ക്ക് വാങ്ങി ഞാനിടുന്നു. വീഡിയോ എടുക്കണ്ടെന്നും ഫോട്ടോ എടുക്കണ്ടെന്നും ഞാന്‍ ആരോടും പറയുന്നില്ല. പക്ഷേ കുറച്ചൊക്കെ മാന്യത കാണിക്കാമെന്നും മീനാക്ഷി പറയുന്നു.

#actor #responding #insults #coming #account #dress #meenakshi.

Next TV

Related Stories
വിജയാ... ദാസനെത്തി; 'പ്രിയ സ്നേഹിതനെ കാണാൻ മോഹൻലാലും'; ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിൽ ജനത്തിരക്ക്

Dec 20, 2025 03:04 PM

വിജയാ... ദാസനെത്തി; 'പ്രിയ സ്നേഹിതനെ കാണാൻ മോഹൻലാലും'; ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിൽ ജനത്തിരക്ക്

ശ്രീനിവാസൻ മരണം, മൃതദേഹം ടൗൺഹാളിൽ പൊതുദർശനം തുടരുന്നു, ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയപ്പെട്ടവർ...

Read More >>
ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത; ചേർത്തുപിടിച്ച് വിനീത് ശ്രീനിവാസൻ

Dec 20, 2025 01:11 PM

ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത; ചേർത്തുപിടിച്ച് വിനീത് ശ്രീനിവാസൻ

ശ്രീനിവാസൻ മരണം, ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ...

Read More >>
Top Stories










News Roundup