പാചകം ഒരു കലയാണ് എന്നാണ് സാധാരണ പറയാറുള്ളത്. അതിൽ അടിപൊളിയായി പല പരീക്ഷണങ്ങളും നടത്തുന്ന ആളുകളുമുണ്ട്. എന്നാൽ, അതൊക്കെ നല്ല അസ്സല് വിഭവങ്ങളായി മാറും.
എന്നാൽ, ചിലർ നടത്തുന്ന പരീക്ഷണങ്ങൾ കണ്ടാലോ, എന്തിനാണ് ഭക്ഷണത്തെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് എന്ന് ചോദിച്ചു പോകും. അങ്ങനെയുള്ള അനേകം വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ നാം കാണാറുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഈ ഓംലെറ്റ് എന്ന് പറയേണ്ടി വരും.
ഓംലെറ്റ് പ്രേമികൾ ഒരുപാടുള്ള നാടാണ് നമ്മുടേത്. അവരുടെ ചങ്കിടിച്ച് പോകുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോ. പലതരത്തിലും ഓംലെറ്റ് ഉണ്ടാക്കുന്നവരുണ്ട്. ചേരുവകൾ മാറ്റിപ്പിടിക്കുന്നവരുണ്ട്.
എന്നാലും, ഓംലെറ്റുകൾ മിക്കവാറും കിടുവായിരിക്കും. എളുപ്പത്തിൽ ഉണ്ടാക്കാം, രുചികരമാണ്, പെട്ടെന്ന് വിശപ്പ് മാറും ഇതൊക്കെയാണ് ഓംലെറ്റിനെ ആളുകളുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. എന്നാൽ, ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ എന്ത് ചതിയിത് എന്ന് ഏത് ഓംലെറ്റ് പ്രേമികളും ചോദിച്ചു പോകും.
അതേ, ഈ ഓംലെറ്റിൽ ഇടുന്നത് എന്തൊക്കെയാണ് എന്ന് നമുക്ക് പറയാൻ സാധിക്കില്ല. സവാളയും ഇഞ്ചിയും അടക്കം വിവിധ പച്ചക്കറികളും ബട്ടറും ഒക്കെ ഇട്ടാണ് ഇത് തയ്യാറാക്കുന്നത്. ബ്രെഡ്ഡ് ഓംലറ്റാണ് ഉണ്ടാക്കുന്നത് എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. ഇതുകൊണ്ടൊന്നും തീർന്നില്ല.
ഇത് തയ്യാറായി കഴിയുമ്പോൾ പിസ പോലെ അത് മുറിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി, അതിൽ ഡ്രൈ ഫ്രൂട്ട്സാണ് ഇടുന്നത്. ഇത് കാണുന്നതോടെ ഓംലെറ്റ് പ്രേമികൾക്ക് ആകെ പിരാന്തായി പോകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
https://www.instagram.com/reel/C2hz7wYSMaN/?utm_source=ig_web_copy_link
എന്തായാലും വ്യത്യസ്തമായ ഈ ഓംലെറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഇത് കിട്ടുന്ന കടയുടെ ലൊക്കേഷൻ കൊടുത്തിരിക്കുന്നത് ഗുരുഗ്രാമിലെ 22 സെക്ടർ എന്നാണ്.
#dry #fruit #omelette #gurugram #went #viral