#oviya | ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്, എനിക്ക് അത് ആവാൻ മറ്റൊരാളുടെ ആവശ്യമില്ല; മനസ്സ് തുറന്ന് താരം

#oviya | ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്, എനിക്ക് അത് ആവാൻ മറ്റൊരാളുടെ ആവശ്യമില്ല; മനസ്സ് തുറന്ന് താരം
Feb 9, 2024 05:25 PM | By Athira V

ബിഗ് ബോസ് ഷോ യിലൂടെ ജീവിതം മാറി മറിഞ്ഞ നിരവധി താരങ്ങളുണ്ട്. മലയാളത്തിലേക്ക് നോക്കുകയാണെങ്കില്‍ കൂടുതലായും നടന്മാരാണ് ജനപ്രീതിയുടെ കാര്യത്തില്‍ മുന്നിലെത്തിയിട്ടുളളത്. എന്നാല്‍ തമിഴ് ബിഗ് ബോസിലൂടെ തെന്നിന്ത്യയിലാകെ തരംഗമായി മാറിയ നടിയാണ് ഓവിയ. മലയാളികള്‍ക്കും സുപരിചിതയായ നടി അഭിനയവുമായി മുന്നോട്ട് പോവുകയാണ്. 

ബിഗ് ബോസിലെ പ്രണയവുമായി ബന്ധപ്പെട്ടായിരുന്നു ഓവിയ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ പിന്നീട് ജീവിതത്തിലൊരു പങ്കാളിയെ കണ്ടെത്താന്‍ നടിയ്ക്ക് സാധിച്ചില്ലെന്ന് വേണം പറയാന്‍. ഇപ്പോഴും സിംഗിളായി ജീവിക്കുന്നതിന്റെ കാരണത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടിയിപ്പോള്‍. 

ഇന്ന് തെന്നിന്ത്യന്‍ നടിയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും മലയാളിയായ ഓവിയ തൃശൂര്‍ സ്വദേശ്വിനിയാണ്. പൃഥ്വിരാജിന്റെ കാംഗാരു എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. ശേഷം നിരവധി സിനിമകളില്‍ ചെറിയ റോളുകളിലൂടെ ശ്രദ്ധേയായി. മലയാളത്തിന് പുറമേ തമിഴിലേക്ക് എത്തിയതോടയാണ് ഓവിയ കൂടുതല്‍ ജനപ്രീതി നേടിയത്.


അങ്ങനെയാണ് കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ ഒന്നാം സീസണില്‍ മത്സരിക്കുന്നത്. ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയായി ഉണ്ടായിരുന്ന നടന്‍ ആരവുമായി ഓവിയ സൗഹൃദത്തിലായി. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നുവെങ്കിലും ഓവിയ ആരവിനെ പ്രണയിച്ച് തുടങ്ങി. പലപ്പോഴായി പ്രണയാഭ്യാര്‍ഥന നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പ്രണയം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ പലതവണ ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

എന്നിട്ടും ശരിയാവാതെ വന്നതോടെ നടി മത്സരത്തില്‍ നിന്നും പുറത്ത് പോവുകയായിരുന്നു. സ്വയം ഷോ യില്‍ നിന്നും ഇറങ്ങി പോവുകയാണെന്ന് തീരുമാനിച്ചിട്ടാണ് ഓവിയ മത്സരത്തില്‍ നിന്നും പിന്മാറുന്നത്. അതേ സമയം ആരവിന് പകരം വേറൊരാളെ വിവാഹം കഴിച്ചൂടേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പിന്നീടും ഉയര്‍ന്ന് വന്നെങ്കിലും വിവാഹത്തിനോട് തത്കാലത്തേക്ക് നോ എന്നാണ് നടി പറയുന്നത്. 

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഓവിയയോട് വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങളും ചോദിച്ചിരുന്നു. 'ഞാന്‍ ഇപ്പോഴും അവിവാഹിതയായി തുടരുകയാണെന്നാണ് നടി പറഞ്ഞത്. മാത്രമല്ല എനിക്ക് സന്തോഷിക്കാന്‍ മറ്റൊരാളെ ആവശ്യമില്ലെന്നാണ് കരുതുന്നത്. വിവാഹം കൃത്യസമയത്ത് തന്നെ നടക്കും. അതിന്റെ പിന്നാലെ പോകണ്ടേ കാര്യമില്ല. അങ്ങനെ നടന്നെന്ന് കരുതി കുഴപ്പവുമില്ല. കല്യാണം ഇല്ലെങ്കിലും ഞാന്‍ സന്തോഷിക്കും. മാത്രമല്ല ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല,തനിച്ചിരിക്കാനാണ് എനിക്കിഷ്ടമെന്ന് ഓവിയ അഭിമുഖത്തിലൂടെ പറയുന്നു.

ഓവിയയുടെ വാക്കുകള്‍ ശ്രദ്ധേയമായെങ്കിലും നടിയ്ക്ക് പഴയത് പോലൊരു പിന്തുണയുണ്ടോന്ന് ചോദിച്ചാല്‍ സംശയമാണ്. ബിഗ് ബോസിന് ശേഷം ഒവിയ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചിരുന്നു. നൂറ് കണക്കിന് ആളുകളാണ് ഓവിയയെ കാണാന്‍ വേണ്ടി മാത്രം വന്നിരുന്നത്. മാത്രമല്ല കോടികള്‍ പ്രതിഫലം വാങ്ങിയിട്ടാണ് നടി ഉദ്ഘാടനങ്ങള്‍ക്ക് പോലും പോയിരുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മാത്രമല്ല സിനിമയിലേക്ക് നായികയായി വന്‍ തിരിച്ചുവരവ് നടത്തുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസിന് ശേഷം ഓവിയ അഭിനയിച്ച 90 എംഎല്‍ എന്ന ചിത്രം നടിയുടെ കരിയര്‍ ഇല്ലാതാക്കി. അത്രത്തോളം പരാജയമായി സിനിമ മാറിയത് പോലെ ഓവിയ എന്ന പേരും എല്ലാവരും മറന്ന് തുടങ്ങി. 

#biggboss #fame #actress #oviya #opensup #about #her #marriage #planing

Next TV

Related Stories
ഷർട്ട് ധരിക്കാതെ വന്നെതെന്താ...?  ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

Sep 16, 2025 05:35 PM

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച്...

Read More >>
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall