മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായിട്ടും പിന്നീട് നായികയായിട്ടുമൊക്കെ കീര്‍ത്തി അഭിനയിച്ച് തുടങ്ങിയത് മലയാളത്തിലായിരുന്നു. ഇന്ന് തമിഴ് സിനിമയിലെ മുന്‍നിര നടിയായി വളര്‍ന്നിരിക്കുകയാണ് കീര്‍ത്തി. കീര്‍ത്തി തന്റെ ജീവിതത്തിലെ സംഭവങ്ങളെ പറ്റി അധികം സംസാരിക്കാറില്ല. എന്നാലിപ്പോള്‍ തന്റെ ജീവിതത്തിലുണ്ടായ ഭയാനകമായൊരു സംഭവത്തെ പറ്റി നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.
കീര്‍ത്തി നായികയായി അഭിനയിക്കുന്ന സൈറണ്‍ എന്ന സിനിമ റിലീസിനൊരുങ്ങുകയാണിപ്പോള്‍.ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കീര്‍ത്തിയടക്കമുള്ള താരങ്ങള്‍. അങ്ങനൊരു പ്രൊമോഷനിടയിലാണ് തന്റെ ജീവിതത്തിലുണ്ടായ ഞെട്ടിക്കുന്നൊരു സംഭവത്തെ പറ്റി കീര്‍ത്തി പങ്കുവെച്ചത്. ഒരു ദിവസം രാത്രിയില്‍ തന്റെ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ മദ്യപിച്ചെത്തിയ ഒരു യുവാവ് എന്റെ ശരീത്തില്‍ കൈവെച്ചു.
അത് മനസിലായ ഉടനെ താന്‍ ആളുടെ കവിളില്‍ അടിച്ചു.കുറച്ച് കൂടി മുന്നോട്ടു പോയപ്പോള്‍ തന്റെ തലയില്‍ കനത്തൊരു അടിയേറ്റുവെന്ന് കീര്‍ത്തി പറയുന്നു.അടി കിട്ടിയതിന് ശേഷം കുറച്ച് സമയം എടുത്തതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. പിന്നെ തിരിഞ്ഞ് നോക്കിയപ്പോഴാണ് നേരത്തെ അടി കൊടുത്ത മദ്യപന്‍ തന്റെ തലയ്ക്കിട്ട് അടിച്ചിട്ട് ഓടി രക്ഷപ്പെടുകയാണെന്ന് മനസിലായത്.ഉടന്‍ തന്നെ സുഹൃത്തിനോടൊപ്പം അയാളെ ഓടിച്ചിട്ട് പിടിച്ചു.
എന്നിട്ട് അടുത്തുള്ള പോലീസ് ബൂത്തില്‍ ഏല്‍പ്പിച്ചുവെന്നും അതിന് ശേഷമാണ് താന്‍ പോയതെന്നും കീര്‍ത്തി വെളിപ്പെടുത്തി.നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായിട്ടാണ് കീര്‍ത്തി സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ ബോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. അറ്റ്ലിയാണ് കീര്‍ത്തിയുടെ ആദ്യ ഹിന്ദി ചിത്രം നിര്‍മ്മിക്കുന്നത്. ബേബി ജോണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം വിജയ്യുടെ തമിഴില്‍ ഹിറ്റായ തെറിയുടെ ഹിന്ദി റീമേക്കാണിത്.
#Someone #grabbed #me #hitme #head #Actress #KeerthySuresh #shocking #revelation