---
title: "#ARRahman | കുടുംബാംഗങ്ങളോട് ഇങ്ങനെയൊരു പാട്ട് ഒരുക്കാൻ സമ്മതം വാങ്ങിയിരുന്നു; എ ഐ പാട്ടിൽ റഹ്‌മാന്റെ വിശദീകരണം"
english_title: "#family #members #agreed #prepare #song #ARRahman #commentary #AIsong"
publisher: "moviemax.in"
canonical_url: "https://moviemax.in/news/180648/family-members-agreed-prepare-song-arrahman-commentary-aisong"
published_at: "2024-01-30T11:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b89646612ef_a_r_arahman.jpg"
keywords: []
---

# #ARRahman | കുടുംബാംഗങ്ങളോട് ഇങ്ങനെയൊരു പാട്ട് ഒരുക്കാൻ സമ്മതം വാങ്ങിയിരുന്നു; എ ഐ പാട്ടിൽ റഹ്‌മാന്റെ വിശദീകരണം

> **Lead Summary:** **[ ത**മിഴ് സിനിമാ ലോകത്ത് വലിയ തരത്തിലുള്ള ചർച്ചയായിരിക്കുകയാണ് ലാൽ സലാം എന്ന ചിത്രത്തിലെ തിമിഴി യെഴുഡാ എന്ന ഗാനം. പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഗാനമാണിത്.

## Article Content

**[ ത**മിഴ് സിനിമാ ലോകത്ത് വലിയ തരത്തിലുള്ള ചർച്ചയായിരിക്കുകയാണ് ലാൽ സലാം എന്ന ചിത്രത്തിലെ തിമിഴി യെഴുഡാ എന്ന ഗാനം. പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഗാനമാണിത്.

2022-ൽ അന്തരിച്ച ബാബാ ബാക്കിയ, 1997-ൽ അന്തരിച്ച ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റഹ്‌മാൻ പുനസൃഷ്ടിച്ചിരിക്കുകയാണ്. ഗാനം പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് പലതരത്തിലുള്ള ചർച്ചകൾ ഉയർന്നത്.

അകാലത്തിൽ വിട്ടുപിരിഞ്ഞ ഗായകരുടെ ശബ്ദം വീണ്ടും കേൾക്കാനായല്ലോ എന്ന് ചിലർ സന്തോഷം പങ്കുവച്ചപ്പോൾ അവരുടെ കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയാണോ ഇതെന്ന് മറ്റ് ചിലരും ചോദിക്കുന്നു. ഈ സാഹചര്യത്തിൽ എ ആർ റഹമാൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

'രണ്ട് ഗായകരുടെയും കുടുംബാംഗങ്ങളോട് ഇങ്ങനെയൊരു പാട്ട് ഒരുക്കാൻ സമ്മതം വാങ്ങിയിരുന്നു, മാത്രമല്ല അവർക്ക് അർഹമായ പ്രതിഫലവും നൽകിയിരുന്നു. ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ സാങ്കേതിക വിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആകില്ല'.

എ ആർ റഹ്‌മാൻ പറയുന്നു. റെസ്‌പെക്റ്റ്, നൊസ്റ്റാൾജിയ എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് റഹ്‌മാൻ എക്‌സിൽ ഇത് കുറിച്ചത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' എന്ന ചിത്രത്തിലെ ഗാനങ്ങൾ ദിവസങ്ങൾക്കു മുമ്പാണ് റിലീസ് ചെയ്തത്. ചിത്രത്തിൽ തിമിരി എഴുദാ എന്ന ഗാനം കേട്ടവരെല്ലാം അതിശയിച്ചു.

ഈ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരാണ്. ഇരുവരുടേയും ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ പുനസൃഷ്ടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/180648/family-members-agreed-prepare-song-arrahman-commentary-aisong)