മലയാളികളുടെ പ്രിയതാരമാണ് കീര്‍ത്തി സുരേഷ്. മലയാള സിനിമയില്‍ അധികം മുഖം കാണിച്ചില്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയ നായിക മേനകയുടെ മകള്‍ എന്ന രീതിയിലും താരത്തെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു .
കീര്‍ത്തി ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുയാണ്. നിതിൻ നായകനാകുന്ന രംഗ് ദേ എന്ന സിനിമയിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്.
സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള സൌഹൃദം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
സംവിധായകൻ വെങ്കി അത്‍ലുരിയെ ഓടിക്കുന്ന കീര്‍ത്തി സുരേഷിന്റെ വീഡിയോ കീര്‍ത്തി സുരേഷിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് .
."
രംഗ് ദേ എന്ന സിനിമയുടെ ചീത്രീകരണം നടക്കുകയാണ്. ക്ഷീണിതയായ കീര്‍ത്തി സുരേഷ് ഒഴിവു സമയത്തില്‍ ചെറുതായൊന്ന് മയങ്ങി. ഉറങ്ങുന്ന കീര്‍ത്തിയുടെ ഫോട്ടോ നിതിനും വെങ്കിയും ചേര്‍ന്ന് എടുത്തു.
എല്ലാവരും കഷ്‍ടപ്പെട്ട് പണിയെടുക്കുമ്പോള്‍ സുഖമായി വിശ്രമിക്കുന്ന കീര്‍ത്തി എന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചു. അതിന് മറുപടെയന്നോണമാണ് കീര്‍ത്തി സുരേഷ് വീഡിയോ ഷെയര്‍ ചെയ്‍തത്.
നിതിൻ ഇനി എന്റെ പ്രതികാരം നിന്നോടാണ് എന്നാണ് തമാശയോടെ കീര്‍ത്തി സുരേഷ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്സിനിമയിലെ ഒരു രംഗത്തിന്റെ ഫോട്ടോ ഒരു വഴിയാത്രക്കാരൻ എടുത്തത് അടുത്തിടെ ചോര്‍ന്നിരുന്നു.
Keerthi is currently starring in a Telugu film. Keerthi Suresh will play the lead role in the movie Rang De starring Nitin