സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സീരിയൽ നടി ജയലക്ഷ്മി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ് . മോശം സമീപനം ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ പ്രതികരിക്കണമെന്നും പിന്നീട് സംവിധായകന്റെയോ നടന്റെയോ പേര് പറയുന്നതിൽ കാര്യമില്ലെന്നും ജയലക്ഷ്മി അഭിപ്രായപ്പെട്ടു. തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും ജയലക്ഷ്മി സംസാരിച്ചു.. ഒരിക്കൽ ഒരാൾ തന്നെ തൊടാൻ പാടില്ലാത്ത സ്ഥലത്ത് തൊട്ടു. ഉടനെ തന്നെ അയാളെ പിന്തുടർന്ന് ചെരിപ്പ് കൊണ്ട് അടിച്ചെന്നും ജയലക്ഷ്മി വ്യക്തമാക്കി.
തന്നെ ചതിക്കുഴിയിൽ പെടുത്താൻ നോക്കിയ സംഭവത്തെക്കുറിച്ചും ജയലക്ഷ്മി സംസാരിച്ചു . വീട്ടിൽ നിന്ന് വർക്ക് ചെയ്യാമെന്ന ഒരു പരസ്യം കണ്ട് വിളിച്ചപ്പോൾ തന്റെ നഗ്ന ചിത്രങ്ങൾ തന്നാൽ രണ്ട് ലക്ഷം രൂപ തരാമെന്ന് അവർ വാഗ്ദാനം ചെയ്തു. ഇത് തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും നടി പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടിമാരുടെ ഫോട്ടോകൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ച സംഘത്തിനെതിരെ ജയലക്ഷ്മി രംഗത്ത് വന്നിരുന്നു. ജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയും ചെയ്തു. 
അന്ന് അഭിമുഖത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജയലക്ഷ്മി തുറന്ന് സംസാരിക്കുകയുണ്ടായി. വിഐപികളുടെ കൂടെ ഡേറ്റിംഗിന് പോയാൽ ഒരു ദിവസത്തേക്ക് മൂന്ന് ലക്ഷം മുതൽ മുപ്പത് ലക്ഷം വരെ സമ്പാദിക്കാമെന്ന് വാട്സ്ആപ്പിൽ മെസേജ് വന്നു. മെസേജ് കണ്ട് ഇത്രയും ഓപ്പണായി ഒരാൾ നമ്മളെ അപ്രോച്ച് ചെയ്യുന്നു എന്നത് ഷോക്കിംഗ് ആയി. വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞു. ബ്ലോക്ക് ചെയ്തെക്കെന്ന് അവർ പറഞ്ഞു. ബ്ലോക്ക് ചെയ്ത് ഒരാഴ്ചക്കുള്ളിൽ അതേ പോലെ മറ്റൊരു മെസേജ് വന്നു. എന്റെ സുഹൃത്തിനും സമാന അനുഭവമുണ്ടായി.
ഒരു സ്കൂൾ കുട്ടിക്കും ഇങ്ങനെയാെരു മെസേജ് വന്നതായി മറ്റൊരു സുഹൃത്ത് പറഞ്ഞു. ഇതങ്ങനെ വിട്ടാൽ പറ്റില്ലെന്ന് അന്ന് തീരുമാനിച്ചെന്ന് ജയലക്ഷ്മി വ്യക്തമാക്കി. സിനിമാ സീരിയൽ താരങ്ങളെക്കുറിച്ച് പലർക്കുമുള്ള തെറ്റിദ്ധാരണയും ജയലക്ഷ്മി ചൂണ്ടിക്കാട്ടി. ഒരു കഥാപാത്രം ചെയ്താൽ ആ കഥാപാത്രമായാണ് ഞങ്ങളെ കാണുന്നത്. അത് കഥാപാത്രമാണ്. താനല്ലെന്ന് ജയലക്ഷ്മി ചൂണ്ടിക്കാട്ടി. തമിഴ് സീരിയൽ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് ഇതിനോടകം ഒന്നിലേറെ തുറന്ന് പറച്ചിലുകൾ ഉണ്ടായിട്ടുണ്ട്.
Content Highlight: #Twolakhs #sending #private #pictures #who #badly #touched #struck #shoe #Actress #Jayalakshmi
































