മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് രേഖാ സുരേഷ്, പരസ്പരം എന്ന പരമ്പരയിൽ കൂടിയാണ് രേഖ ഏറെ ശ്രദ്ധ നേടിയത്, പരമ്പരകളിൽ ഉത്തമയായ ഭാര്യയാണ് രേഖ, ജീവിതത്തിൽ രേഖക്ക് അത് നേടുവാൻ താരത്തിന് കഴിഞ്ഞില്ല,
തന്റെ വിവാഹങ്ങൾ എല്ലാം സമ്പൂർണ പരാജയം ആയിരുന്നു എന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ജീവിതത്തിൽ ഒറ്റയ്ക്കാണ് താരമിപ്പോൾ, മകന്റെ ഒപ്പമാണ് രേഖ ഇപ്പോൾ താമസിക്കുന്നത്, ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരം പിന്നീട് സിനിമയിൽ നിന്നും ഒഴിവായി നിന്നിരുന്നു,
പിന്നീട് പരമ്പരകളിൽ കൂടിയാണ് രേഖ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.‘അമ്മ വേഷങ്ങൾ ആണ് താരമിപ്പോൾ ചെയ്യുന്നത്.
താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം കണ്ട് അതിശയിക്കുന്ന ആരാധകർ. കാരണം തടിച്ചിരുന്ന താരം ഇപ്പോൾ മെലിഞ്ഞു അതീവ സുന്ദരിയായി മാറിയിരിക്കുന്നു.
എന്താണ് ഈ മേക്കോവറിനുള്ള കാരണം എന്നാണു ആരാധകർ ഇപ്പോൾ താരത്തോട് ചോദിക്കുന്നത്.സാരി ഉടുത്ത് കൊണ്ടും സ്കർട്ടും ടോപ്പും അണിഞ്ഞുകൊണ്ടുമുള്ള ചിത്രങ്ങൾ ആണ് ആരാധകരുമായി താരം പങ്കുവെച്ചിരിക്കുന്നത്.സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
സീരിയലുകളിൽ ശോഭിച്ചു നിൽക്കുകയാണ് താരം. സ്വാഭാവികമായ അഭിനയം കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്.ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നടി കൂടിയാണ് രേഖ, താരം ഇതുവരെ നാലുവിവാഹം കഴിച്ചു, നാലും പരാജയപ്പെട്ടു.
താരത്തിനെതിരെ വിമർശനവുമായി നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു, എന്നാൽ ഇവർക്കൊക്കെ ചുട്ട മറുപടിയാണ് രേഖ നൽകിയത്. എന്റെ വ്യക്തിപരമായ ജീവിതത്തിൽ ആരും തലയിടാൻ വരണ്ട എന്ന് നിരവധി തവണ രേഖ പറഞ്ഞിട്ടുണ്ട്.
Rekha Suresh is a favorite of the miniscreen audience and Rekha also got a lot of attention in the series 'Parasparam'