logo

പ്രിയാമണി-മുസ്തഫ പ്രണയ കഥ ഇങ്ങനെ...

Published at Jul 22, 2021 03:27 PM പ്രിയാമണി-മുസ്തഫ പ്രണയ കഥ ഇങ്ങനെ...

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് പ്രിയാമണി. സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും നടി തിളങ്ങി.


സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി എത്തിയ പ്രിയ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. 2017ലാണ് കാമുകന്‍ മുസ്തഫ രാജുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇവരുടെ വിവാഹം. പ്രിയാമണിക്കൊപ്പം ഒരുമിച്ച് ഷോകളില്‍ പങ്കെടുത്ത ശേഷമാണ് മുസ്തഫയെ കുറിച്ച് എല്ലാവരും അറിയുന്നത്.

ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോസുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി ഷോകളിലും അഭിമുഖങ്ങളിലുമെല്ലാം പ്രിയാമണിക്കൊപ്പം മുസ്തഫ എത്തി.


നടിയുടെ കരിയറിന് വലിയ പിന്തുണയാണ് മുസ്തഫ ഇപ്പോഴും നല്‍കുന്നത്. 2003ല്‍ എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയില്‍ എത്തുന്നത്.

അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുളള അഞ്ച് വര്‍ഷങ്ങളില്‍ ആറ് സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി നടി മാറി. പരുത്തിവീരന്‍ എന്ന ചിത്രത്തിലെ മുത്തഴഗി എന്ന കഥാപാത്രമാണ് പ്രിയാമണിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്.

പരുത്തീവീരനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചു. ഹൈദരാബാദിലെ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ആണ് മുസ്തഫ രാജ് എന്ന ഇവന്റ് മാനേജര്‍ പ്രിയാമണിയെ ആദ്യമായി നേരില്‍ കാണുന്നത്.


അമ്മയ്‌ക്കൊപ്പമുളള ആ പെണ്‍കുട്ടി ആരാണെന്ന് അന്ന് മുസ്തഫ തിരക്കി. വലിയ നടിയാണെന്ന് അറിഞ്ഞതോടെ വിട്ടു. എന്നാല്‍ പിന്നീട് സിസിഎല്‍ ടൂര്‍ണമെന്‌റിനിടെ പ്രിയാമണി മുസ്തഫയെ പരിചയപ്പെട്ടു.

സിസിഎല്ലിന്‌റെ ഇവന്‌റെ് മാനേജറായിരുന്നു മുസ്തഫ. പാര്‍ട്ടികളില്‍ സ്ഥിരമായി കണ്ട് ഇരുവരും സൗഹൃദത്തിലായി. എന്നാല്‍ അന്നൊന്നും പ്രണയത്തിലാവുമെന്ന് രണ്ടുപേരും കരുതിയില്ല.

പിന്നീട് മുസ്തഫയോട് കടുത്ത പ്രണയം തോന്നിയ പ്രിയാമണി തന്റെ അച്ഛനോട് ആണ് ആദ്യം ഇക്കാര്യം പറഞ്ഞത്. മുസ്തഫയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പിതാവിനോട് പറഞ്ഞു.


എന്നാല്‍ അപ്പോഴും സൗഹൃദം പ്രണയമായി കാണതെ മുന്നോട്ടുപോയ മുസ്തഫയെ പ്രിയ തന്നെയാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്. മുംബൈയിലെ ഒരു ഹോട്ടലില്‍ ഡിന്നറിനായി മുസ്തഫയെ ക്ഷണിച്ചു.

അന്നത്തെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനിടെ തന്‌റെ പ്രണയം സത്യമാണെന്നും അത്രയേറെ താന്‍ മുസ്തഫയെ സ്‌നേഹിക്കുന്നുണ്ടെന്നും പ്രിയ പറഞ്ഞു. മുസ്തഫയ്ക്ക് ഇനി എന്തു വേണമെങ്കിലും തീരുമാനിക്കാം എന്നും പറഞ്ഞ് പ്രിയാമണി അന്ന് ഇമോഷണലായി.

അതോടെ മുസ്തഫയ്ക്ക് പ്രിയയുടെ പ്രണയം സത്യമാണെന്ന് വിശ്വാസമായി. പിന്നാലെ വിഷയം മതമായിരുന്നു. ബ്രാഹ്മിണ്‍- മുസ്ലീം വിവാഹം എന്ന വലിയ വിവാദങ്ങള്‍ക്ക് ഇടയാകാതെ 2017 ഓഗസ്റ്റില്‍ ഇരുവരും രജിസ്റ്റര്‍ മാര്യേജ് ചെയ്തു.

ഒരു മതവിഭാഗത്തെയും വ്രണപ്പെടുത്താതെയുളള ലളിതമായ ചടങ്ങാണ് നടന്നത്. നമ്മളെ മനസിലാക്കുന്ന ഒരാള്‍ ഉളളപ്പോള്‍ അനാവശ്യമായ ഡ്രാമയൊന്നുമില്ലാതെ നമ്മള്‍ക്ക് നമ്മളായി തന്നെ ഇരിക്കാന്‍ കഴിയും.

അങ്ങനെ ഒരാളെ ജീവിത പങ്കാളി ആക്കണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് പ്രിയാമണി മുന്‍പ് പറഞ്ഞിട്ടുണ്ട്. പിന്നീട് ഡിഫോര്‍ ഡാന്‍സ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇവരുടെ പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

അന്ന് പ്രിയാമണിക്ക് സര്‍പ്രൈസ് നല്‍കിയാണ് മുസ്തഫ എത്തിയത്. 2016ലാണ് ഇവരുടെ എന്‍ഗേജ്‌മെന്റ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു അത്.

Priyamani-Mustafa love story like this ..

Related Stories
മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

Sep 23, 2021 11:53 AM

മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ...

Read More >>
ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച്  താരം

Sep 23, 2021 11:12 AM

ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച് താരം

മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും...

Read More >>
Trending Stories