---
title: "#vijayakanth  | വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം "
english_title: "#mohanlal #mammootty #remembers #vijayakanth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172925/mohanlal-mammootty-remembers-vijayakanth-new"
published_at: "2023-12-28T16:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d5214905e9_vijayakand.jpg"
keywords: []
---

# #vijayakanth  | വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം 

> **Lead Summary:** **ന**ടന്‍ വിജയകാന്തിന് ആദരാഞ്ജലി ആര്‍പ്പിച്ച് സിനിമാലോകം. വിജയകാന്തിന്റെ യോഗം ഒരിക്കലും നികത്താവാനാകാത്തത് ആണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ തൃഷ, കമല്‍ ഹാസന്‍, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയവര്‍ കുറിച്ചു.

## Article Content

**ന**ടന്‍ വിജയകാന്തിന് ആദരാഞ്ജലി ആര്‍പ്പിച്ച് സിനിമാലോകം. വിജയകാന്തിന്റെ യോഗം ഒരിക്കലും നികത്താവാനാകാത്തത് ആണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ തൃഷ, കമല്‍ ഹാസന്‍, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയവര്‍ കുറിച്ചു.

നടന്റെ വിയോഗവാര്‍ത്ത അറിഞ്ഞ രജിനികാന്ത്‌ നാഗര്‍കോവിലില്‍ നടന്നുകൊണ്ടിരുന്ന സിനിമാചിത്രീകരണം നിര്‍ത്തിവച്ച് ചെന്നൈയിലേക്ക് തിരിച്ചു. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.

വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.

### Related Links & Sources
- [Original Story Source](https://moviemax.in/news/172925/mohanlal-mammootty-remembers-vijayakanth-new)