ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ ഏറെക്കാലമായി പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദേവര. 2024 ൽ റിലീസ് പ്രഖ്യാപിച്ച ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് സംഗീത സംവിധായകൻ അനിരുദ്ധ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ദേവരയ്‌ക്ക് സംഗീതം ഒരുക്കുന്നത് അനിരുദ് ആണ് എന്ന വാർത്ത ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. അതേ അനിരുദ്ധ് തന്നെ ദേവരയുടെ ടീസർ കനടത്തിനെ കുറിച്ചുള്ള പ്രതികരണമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ദേവറയുടെ ടീസര്‍ കണ്ടുവെന്നും താൻ ആവേശഭരിതനാണെന്നുമാണ് അനിരുദ്ധ് പറയുന്നത്. ജൂനിയർ എൻടിആറിനെയും സംവിധായകനെയും ഈ എക്സ് പോസ്റ്റില്‍ അനിരുദ്ധ് ടാഗ് ചെയ്തിട്ടുണ്ട്.
ഇതോടെ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമായി. അനിരുദ്ധിന്റെ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സെയ്ഫ് അലി ഖാന്‍, നരെയ്ന്‍, ഷൈന്‍ ടോം ചാക്കോ അടക്കം വലിയ താര നിര തന്നെ ദേവറയിൽ ഉണ്ട്. ഒരു കടലോര ത്രില്ലര്‍ ആക്ഷന്‍ ചിത്രമാണ് രണ്ട് ഭാഗമായി എത്തുന്ന ദേവര.
എൻടിആർ ആർട്‌സുമായി സഹകരിച്ച് യുവസുധ ആർട്‌സാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആർ രത്‌നവേലുവും എഡിറ്റിംഗ് മുതിർന്ന എഡിറ്റർ എ ശ്രീകർ പ്രസാദും നിർവഹിക്കും.
#JuniorNTR #fans #were #surprised #Anirudh's #single #post, #incident #went #viral
































.jpeg)
