Oct 29, 2025 03:11 PM

(moviemax.in) തെലുങ്ക് സിനിമയിൽ ആരാധകർ ഏറെയുള്ള നടനാണ് ചിരഞ്ജീവി. ചില വെബ്‌സൈറ്റുകളിൽ നടന്റെ പേരും ചിത്രവും ഉപയോഗിച്ച് അശ്ലീല ഉള്ളടക്കമുള്ള ഡീപ്ഫേക്ക്, മോർഫ് ചെയ്ത വീഡിയോകൾ എഐ ഉപയോഗിച്ച് പ്രചരിപ്പിച്ചത്തിൽ നടൻ പരാതി നൽകി. ഇത്തരം വീഡിയോകൾ തന്റെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത പ്രശസ്തിക്ക് ഗുരുതരമായ പരിക്ക് ഏൽപിച്ചുവെന്ന് നടൻ പരാതിയിൽ പറയുന്നു. ഈ വിഡിയോകൾ നടനെ മനസിലാകമായി തകർത്തുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

നടന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതരായ വെബ്‌സൈറ്റുകൾ/പ്ലാറ്റ്‌ഫോമുകൾ, AI- ജനറേറ്റഡ് ഉള്ളടക്കം സൃഷ്ടിക്കൽ, അപ്‌ലോഡ് ചെയ്യൽ, പോസ്റ്റ് ചെയ്യൽ, പ്രചരിപ്പിക്കൽ എന്നിവയിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർക്കെതിരെയും ഉടനടി നടപടി എടുക്കണമെന്നും വിഡിയോകൾ നീക്കം ചെയ്യണമെന്നും നടൻ പരാതിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.





Chiranjeevi's obscene video on porn sites, left him mentally broken Actor files complaint

Next TV

Top Stories










News Roundup






GCC News






News from Regional Network





https://moviemax.in/-