---
title: "#sameerareddy| രണ്ട് വട്ടം ദുരനുഭവമുണ്ടായി, ആ നടന്റെ കൂടെ പിന്നെ അഭിനയിച്ചിട്ടില്ല, വെളിപ്പെടുത്തി സമീറ റെഡ്ഡി"
english_title: "Sameera Reddy revealed that she had a bad experience twice and never acted with that actor again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172000/sameera-reddy-revealed-that-she-had-a-bad-experience-twice-and-never-acted-with-that-actor-again"
published_at: "2023-12-25T08:04:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6588eba7991f3_sameera_1.jpg"
keywords: []
---

# #sameerareddy| രണ്ട് വട്ടം ദുരനുഭവമുണ്ടായി, ആ നടന്റെ കൂടെ പിന്നെ അഭിനയിച്ചിട്ടില്ല, വെളിപ്പെടുത്തി സമീറ റെഡ്ഡി

> **Lead Summary:** സിനിമാ ലോകത്ത് നിലനില്‍ക്കുന്ന മോശം പ്രവണതയാണ് കാസ്റ്റിംഗ് കൗച്ച് എന്നത്. സിനിമയില്‍ മാത്രമല്ല സീരിയല്‍ രംഗത്തും കാസ്റ്റിംഗ് കൗച്ചുണ്ട്. അഭിനേതാവുക എന്ന മോഹവുമായി കടന്നു വരുന്നവരുടെ സാഹചര്യം ചൂഷണം ചെയ്യാനായി ഒരുക്കമാകുന്നവര്‍ എല്ലാകാലത്തും ഉണ്ടെന്നത് ദൗര്‍ഭാഗ്യകരമായ ഒരു കാര്യമാണ്. കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ച് പ്രമുഖ താരങ്ങള്‍ പോലും തുറന്ന് പറഞ്ഞിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ സമീറ റെഡ്ഡിയും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരുന്നു.

## Article Content

സിനിമാ ലോകത്ത് നിലനില്‍ക്കുന്ന മോശം പ്രവണതയാണ് കാസ്റ്റിംഗ് കൗച്ച് എന്നത്. സിനിമയില്‍ മാത്രമല്ല സീരിയല്‍ രംഗത്തും കാസ്റ്റിംഗ് കൗച്ചുണ്ട്. അഭിനേതാവുക എന്ന മോഹവുമായി കടന്നു വരുന്നവരുടെ സാഹചര്യം ചൂഷണം ചെയ്യാനായി ഒരുക്കമാകുന്നവര്‍ എല്ലാകാലത്തും ഉണ്ടെന്നത് ദൗര്‍ഭാഗ്യകരമായ ഒരു കാര്യമാണ്. കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ച് പ്രമുഖ താരങ്ങള്‍ പോലും തുറന്ന് പറഞ്ഞിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ സമീറ റെഡ്ഡിയും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരുന്നു.

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായിരുന്നു സമീറ റെഡ്ഡി. എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാൽ ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമാണ് സമീറ റെഡ്ഡി. ''ഞാന്‍ ഒരു സിനിമ ചെയ്യുകയായിരുന്നു. പെട്ടെന്ന് എന്നോട് സിനിമയില്‍ ഒരു കിസ്സിംഗ് സീന്‍ ഉണ്ടെന്ന് പറഞ്ഞു. അത് തീരുമാനിക്കുമ്പോള്‍ ഞാനില്ലായിരുന്നു. അതിനാല്‍ തയ്യാറല്ലെന്ന്പറഞ്ഞു. പക്ഷെ നിങ്ങള്‍ മുസാഫിറില്‍ ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു അവരുടെ മറുപടി. ആയിരിക്കാം എന്നു കരുതി ഞാന്‍ അത് തുടര്‍ന്നും ചെയ്യണമെന്നില്ലെന്ന് ഞാന്‍ പറഞ്ഞു.

അതോടെ സൂക്ഷിച്ച് വേണം പെരുമാറാനെന്നും നിന്നെ മാറ്റാന്‍ സാധിക്കുമെന്നും അയാള്‍ പറഞ്ഞു'' എന്നാണ് സമീറ പറഞ്ഞത്. മറ്റൊരു മോശം അനുഭവമുണ്ടാകുന്നത് ഒരു ബോളിവുഡ് നായകനില്‍ നിന്നായിരുന്നു. ''ഒരു നടന്‍ എന്നെക്കുറിച്ച് പറഞ്ഞത് നീ ഒട്ടും അപ്രോച്ചബിള്‍ അല്ലെന്നും ബോറിംഗ് ആണെന്നുമായിരുന്നു. നീ ഒട്ടും ഫണ്‍ അല്ലെന്നും ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് അറിയുക പോലുമില്ലെന്ന് പറഞ്ഞു. അതിന് ശേഷം അയാള്‍ക്കൊപ്പം ഞാനൊരു സിനിമയിലും അഭിനയിച്ചിട്ടില്ല'' എന്നാണ് സമീറ പറയുന്നത്.  ഇതൊരു തരം പാമ്പും കോണിയും കളിയാണ്.

എങ്ങനെയാണ് പാമ്പുകളെ മറി കടന്ന് മുന്നോട്ട് പോകേണ്ടത് എന്ന് അറിഞ്ഞിരിക്കണം. ഞാന്‍ ഷൂട്ടിന് ശേഷം നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല. ഞാന്‍ വീട്ടില്‍ പോയിരുന്ന് ടിവി കാണും. പക്ഷെ കുഴപ്പമില്ല. അതാണ് ഈ ബിസിനസിന്റെ രീതി'' എന്നാണ് സമീറ പറയുന്നത്. 11 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സമീറ റെഡ്ഡി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2014ലാണ് സമീറ അക്ഷയ് വര്‍ദെയെ വിവാഹം കഴിക്കുന്നത്. ഒരു മകനും ഒരു മകളുമാണ് ദമ്പതികള്‍ക്കുള്ളത്. സൗന്ദര്യത്തെക്കുറിച്ചുള്ള പരമ്പരാഗതമായ കാഴ്പപ്പാടുകളെ വെല്ലുവിളിച്ചു കൊണ്ടാണ് സമീറ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/172000/sameera-reddy-revealed-that-she-had-a-bad-experience-twice-and-never-acted-with-that-actor-again)