സിനിമാ സീരിയൽ രംഗത്ത് സുപരിചിതമായ മുഖമാണ് നടി കവിതയുടേത്. ഒരു കാലത്ത് നായികയായി തിളങ്ങിയ കവിത പിന്നീട് അമ്മ വേഷങ്ങളും ചെയ്തു. ജീവിതത്തിൽ പല പ്രതിസന്ധികളും കവിതയ്ക്ക് നേരിടേണ്ടി വന്നു. കുടുംബത്തിലെ പ്രാരാബ്ദങ്ങൾ കൊണ്ടാണ് ചെറിയ പ്രായത്തിൽ തന്നെ താൽപര്യമില്ലാതിരുന്നിട്ടും കവിത അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. തെലുങ്കിൽ നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹം നടന്നത്.
ധനികനായ ഭർത്താവിനൊപ്പമുള്ള ജീവിതത്തിൽ പിന്നീട് പ്രശ്നങ്ങൾ വന്നു.ബിസിനസ് തകർന്ന ദശരഥരാജിന് വീട് വരെ വിൽക്കേണ്ടി വന്നു. അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന കവിതയ്ക്ക് സാമ്പത്തിക പ്രതിസന്ധികളെല്ലാം അവസാനിച്ചെങ്കിലും വർഷങ്ങൾക്കിപ്പുറം മറ്റൊരു വിഷമഘട്ടവും അഭിമുഖീകരിക്കേണ്ടി വന്നു. 2020 ൽ കൊവിഡ് ബാധിച്ച് കവിതയുടെ ഭർത്താവും മകനും മരിച്ചു. നടിയെ മാനസികമായി തകർത്ത സംഭവമായിരുന്നു ഇത്.
താൻ അത്മഹത്യക്ക് വരെ ശ്രമിച്ചെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കവിത തുറന്ന് പറഞ്ഞു.ഇപ്പോഴിതാ ഭർത്താവ് സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ട കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് കവിത.താലി മാല വിറ്റ് ഭർത്താവിന്റെ അഭിമാനം താൻ സംരക്ഷിച്ചിട്ടുണ്ടെന്ന് കവിത പറയുന്നു. ഒരിക്കൽ ഭർത്താവിനെ കാണാൻ ഞാൻ ഓഫീസിലേക്ക് പോയപ്പോൾ അവിടെ ഒരു സപ്ലെെയർ കൊടുക്കാനുള്ള പണത്തിന്റെ പേരിൽ ഭർത്താവിനോട് മോശമായി സംസാരിച്ചു. 
അതിൽ ദേഷ്യം വന്ന ഞാൻ നിങ്ങൾ ഫോൺ നമ്പർ തരൂ, അല്ലെങ്കിൽ നാളെ വീട്ടിലേക്ക് വരൂ എന്ന് പറഞ്ഞ് അഡ്രസ് കൊടുത്തു.ഭർത്താവിനോട് പോലും പറയാതെ താലി മാല വിറ്റു. പിറ്റേന്ന് അയാൾ വീട്ടിൽ വന്നപ്പോൾ ഭർത്താവിനെ വിളിച്ചു. കാശ് കൊടുക്കുന്നതിന് മുമ്പ് ഡെയ്, കാലിൽ വീണ് ക്ഷമ ചോദിക്കുന്നെന്ന് പറഞ്ഞു. അയാളേക്കാളും ചെറിയ പ്രായമാണെനിക്ക്. ക്ഷമ പറഞ്ഞാലേ പണം തരൂ, ഇല്ലെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞു. അയാൾ കാലിൽ തൊട്ട് മാപ്പ് പറഞ്ഞു. കാശെടുത്ത് കൊടുത്ത് ഗെറ്റ് ഔട്ട് പറഞ്ഞെന്നും കവിത വ്യക്തമാക്കി.
Content Highlight: #give #money #only #falls #feet #apologizes #ActressKavitha #openup
































