മലയാള സിനിമയിലെ നവാഗതനായ സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രവുമായി നടന്‍ ജോജു ജോര്‍ജ്.
ബൈക്ക് സ്റ്റണ്ട് ഇമേജുമായി എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. പ്രേക്ഷകര്‍ ഇത് വരെ കാണാത്ത ഗെറ്റപ്പിലെത്തിയ ജോജുവിന് മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍നിന്നും ലഭിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 16ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ ആരംഭിച്ചത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറി വന്ന താരത്തിന്റെ പുതിയ ലുക്കാണ് കൗതുകമായത്.
പുതിയ രൂപത്തിലും ഭാവത്തിലുമാകും ചിത്രത്തില്‍ ജോജു എത്തുകയെന്നതും പ്രേക്ഷകരെ സന്തോഷത്തിലാക്കുന്നുണ്ട്.സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്ചിത്രം പുറത്തിറങ്ങുന്നത്.
ചിത്രത്തില്‍ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണി നിരക്കുന്നുണ്ട്. മാത്രമല്ല ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിക്കുന്നത് സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ്.
ജോജുവിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം സക്കറിയ സംവിധാനം ചെയ്ത ‘ഒരു ഹലാല്‍ ലവ് സ്റ്റോറിയാണ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്.
Actor Jojo George with the new film from the location of 'PC' directed by Sanfeer K, a newcomer to Malayalam cinema