(moviemax.in) അനിമൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. രൺബിർ കപൂർ നായകനായ അനിമൽ കളക്ഷ റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ് എന്നാണ് റിപ്പോർട്ട്. രശ്‍മിക മന്ദാനായാണ് നായികയായത്.
മലയാളത്തിന്റെ ഹിറ്റായ പ്രേമവും അനിമൽ സിനിമയും തമ്മിലുള്ള ഒരു സാമ്യം റിലീസിനു മുമ്പും ശേഷവുമുണ്ടായത് ചൂണ്ടിക്കാട്ടി ആരാധകർ എത്തിയിരിക്കുകയാണ്. രൺബിർ കപൂറിന്റെ ഭാര്യാ കഥാപാത്രമായിട്ട് ചിത്രത്തിൽ എത്തിയ നടി രശ്‍മിക മന്ദാനയായിരുന്നു റിലീസിനു മുന്നേ ശ്രദ്ധയാകർഷിച്ചത്.
അനിമലിലെ പാട്ടുകളായിരുന്നു രശ്‍മിക മന്ദാനയെ സിനിമയുടെ റിലീസിനു മുന്നേ ചർച്ചകളിലെത്തിച്ചത്. മറ്റ് ഒരു നായികയുടെ പേരും സിനിമയുടെ റിലീസ് മുന്നേ ചർച്ചകളിൽ ഇടംനേടിയിരുന്നില്ല.
അനിമൽ റിലീസായപ്പോൾ രശ്‍മിക മന്ദാനയെക്കാളും ചിത്രത്തിൽ ശ്രദ്ധയാകർഷിച്ച ഒരു നടി ത്രിപ്‍തി ദിമ്രിയാണ് എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. ത്രിപ്‍തി ദിമ്രി പ്രിയങ്കരിയാകുകയും റിലീസിനു ശേഷം രാജ്യത്താകമാനം ചർച്ചയാകുകയും ചെയ്‍തു. സാമൂഹ്യ മാധ്യമത്തിൽ നിരവധി പേരാണ് താരത്തെ തിരഞ്ഞത്.
ത്രിപ്‍തിയുടേതായി നിരവധി അഭിമുഖങ്ങളും ചർച്ചയാകുന്നു. പ്രേമത്തിന്റെ കാര്യത്തിലും മുമ്പ് സംഭവിച്ചത് ഇതായിരുന്നു എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. പ്രേമം ഇറങ്ങുന്നതിനു മുമ്പ് ചിത്രത്തിൽ ശ്രദ്ധയാകർഷിച്ച നടി അനുപമ പരമേശ്വരൻ ആയിരുന്നു.
ആലുവ പുഴയുടെ തീരത്തെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടത് തൊട്ട് അനുപമ പരമേശ്വരൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി. സിനിമ ഇറങ്ങിയപ്പോഴാകട്ടെ അനുപമയേക്കാളും ശ്രദ്ധയാകർഷിച്ച താരം സായ് പല്ലവി ആയിരുന്നു.
മലർ മിസ് ആയിട്ടായിരുന്നു പ്രേമം സിനിമയിൽ സായ് പല്ലവി വേഷമിട്ടത്. സംവിധാനം സന്ദീപ് റെഡ്ഡി വങ്കയാണ്. അനിൽ കപൂറും പ്രധാന കഥാപാത്രമാകുന്നു. ഛായാഗ്രാഹണം അമിത് റോയ് ആണ്.
അനിമലിനായി ഹർഷവർദ്ധൻ രാമേശ്വർ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ അനിൽ കപൂറിനും രൺബീർ കപൂറിനും രശ്‍മിക മന്ദാനയ്‍ക്കും ത്രിപ്‍തി ദിമ്രിക്കും പുറമേ ബോബി ഡിയോളും ശക്തി കപൂർ, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
#Fans #discovered #similarities #between #Animal #Premam