വ്യാഴാഴ്ച ഷാർജയിൽ അന്തരിച്ച ചലച്ചിത്ര നടി ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികൾ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുമെന്ന് സൂചന.
ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ പോലീസ് നടപടികൾ പൂർത്തിയാക്കാനായിട്ടില്ല. തിങ്കളാഴ്ച പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാനാണ് ശ്രമം.
ഷാർജയിലെ അൽകാസ്മിയ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഷാർജയിൽ സ്വകാര്യ ബാങ്കിലാണ് ഇവർ ജോലി ചെയ്തുവന്നത്.
കൂട്ടുകാരിക്കൊപ്പമാണ് താമസിച്ചിരുന്നത്. രാവിലെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കൂട്ടുകാരി തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളുരുത്തി വി.പി. ശശി റോഡിൽ വാഴവേലിൽ സജീവന്റെ മകളാണ് ലക്ഷ്മിക.
കാക്ക എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയയായ ലക്ഷ്മിക ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണ തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
#Actress #lakshmikasajeevan #body #brought #home #late