(moviemax.in) വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രത്തിൽ ധ്യാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിൽ ഇവരൊക്കെ തമ്മിലുള്ള കോമ്പിനേഷൻ സീനുകളും വിനീത് ചിത്രീകരിക്കുന്നുണ്ട്. ഇപ്പോഴിതാ അഭിനേതാക്കൾ എന്ന നിലയിൽ തനിക്കും പ്രണവിനുമുള്ള ചില സമാനതകളെക്കുറിച്ച് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.
തൻറെ പുതിയ ചിത്രം ചീനാ ട്രോഫിയുടെ പ്രൊമോഷൻറെ ഭാഗമായുള്ള പരിപാടിക്കിടെയുള്ള ചോദ്യത്തിലായിരുന്നു ധ്യാനിൻറെ പ്രതികരണം. ധ്യാനിലെ നടനെ ഉപയോഗപ്പെടുത്തുന്നവർ കുറവാണോ എന്ന ചോദ്യത്തിന് നടൻറെ മറുപടി ഇങ്ങനെ- "അഭിനയത്തോട് എനിക്ക് വലിയ പാഷൻ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തുപോകുന്നു എന്നേയുള്ളൂ.
ഞാനും അപ്പുവും (പ്രണവ്) അഭിനയിക്കുന്ന സമയത്തുപോലും ഞങ്ങൾ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായിട്ട്. ഏട്ടൻ ഭയങ്കര ഇമോഷണൽ ആയിട്ടാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോൾ ഏട്ടൻറെ കണ്ണ് നിറയുന്നതൊക്കെ കാണാം.
ആ നിമിഷത്തിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാൽ നമ്മൾ അത് കൊണ്ടുനടക്കുന്നൊന്നുമില്ല. ചിലർക്ക് അത് ഭയങ്കര പേഴ്സണൽ ആണ്. ഏട്ടൻ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോൾ മ്യൂസിക് ഒക്കെ വച്ചിട്ടാണ് ചില രംഗങ്ങൾ ഷൂട്ട് ചെയ്യുക.
ഇത് കഴിഞ്ഞോ, അടുത്തത് ഏതാണ് സീൻ എന്നാണ് ഞാൻ ചോദിക്കുക. കാരണം അടുപ്പിച്ച് പടം ചെയ്തുചെയ്ത് ആ പ്രോസസ് യാന്ത്രികമായി തുടങ്ങി. അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്കവിടെ കമ്പനിയുണ്ട്.
ആരോ നിർബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങൾ രണ്ടുപേരും. ഏട്ടൻറെ സിനിമ എന്നത് എനിക്ക് പേഴ്സണൽ ആണ്. ഏട്ടൻ പറയുന്നത് കേൾക്കുക, തിരിച്ച് റൂമിൽ പോവുക എന്നതേ ഉള്ളൂ", ധ്യാൻ പറഞ്ഞവസാനിപ്പിക്കുന്നു.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ് എന്നിവർക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വർഷം ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബർ അവസാനമായിരുന്നു.
#DhyanSrinivasan #analogy #between #himself #Pranav