വാട്സാപ്പ് വഴി നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ച യുവാവിനെതിരെ നടി ജിപ്സ ബീഗമാണ് പരാതിയുമായി രംഗത്ത്.ദൃശ്യങ്ങൾ തന്റെ ഫേസ്ബുക്ക് വഴി ഇവർ പങ്കുവെയ്ക്കുകയും ചെയ്തു. ജീവിതത്തിൽ ഒരാളും ഇനി ഇതിന് ധൈര്യപ്പെടരുതെന്ന് യുട്യബിൽ പങ്കുവെച്ച വീഡിയോയിൽ ജിപ്സ പറഞ്ഞു.
’ഒരുപാട് പേർ സൈബർ അറ്റാക്കിന് ഇരയായിട്ടുണ്ടാകും. എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഞാൻ കാര്യമാക്കാതെ വെറുതെ വിട്ടതാണ്. സിനിമ ചെയ്തെന്നോ, മോഡലിങ് ചെയ്തെന്നോ വെച്ച് അത് നമ്മളെ തോന്നിയവാസം പറയാനുള്ളൊരു അവസരമല്ല. സാധാരണ വരുന്ന മോശം മെസേജുകൾ വരുമ്പോൾ ബ്ലോക്ക് ചെയ്ത് വിടാറാണ് പതിവ്. എന്നാൽ ചിലർ ബ്ലോക്ക് ചെയ്തിട്ടും പിന്നാലെ നടന്ന് അറ്റാക്ക് ചെയ്യുന്നുണ്ട്. അവരുടെ നമ്പറുകൾ ഡിസിപിക്ക് കൊടുത്ത് പരാതിയുമായി മുന്നോട്ട് പോകുന്നുണ്ട്. നിയമപരമായ വഴിയിൽ തന്നെ പോകാനാണ് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം എന്റെ വാട്സ് നമ്പറിലേക്ക് ഒരാൾ നഗ്നദൃശ്യങ്ങളും വീഡിയോയും അയക്കുന്നത്. ആദ്യം ഹലോ ഹായ് എന്ന് മെസേജ് അയച്ച ശേഷമാണ് ഇതയക്കുന്നത്. ഒരിക്കൽ മാത്രം ഓപ്പൺ ചെയ്യുന്ന രീതിയിലാണ് അയച്ചത്.അധികം പ്രായമുള്ള പയ്യനല്ല,ഡാൻസ് ചെയ്യുന്ന വീഡിയോയും ഉണ്ട്. തിരിച്ച് നിങ്ങൾ ആരാണെന്ന് ചോദിച്ചപ്പോൾ എന്നെ ബ്ലോക്ക് ചെയ്ത് പോയി.നിയമപരമായി ഇക്കാര്യം മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്.
എന്നാൽ അത് ആരാണ് എന്താണെന്ന് അറിയണം. താൽപര്യമുള്ളവരോട് അവർ ഇങ്ങനെ ചെയ്തോട്ടെ. എന്തിനാണ് മറ്റുള്ളവരോട് ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. ഇതുപോലെയുള്ളവർ പിഞ്ചു കുഞ്ഞിനെ കിട്ടിയാല്‍ എന്താണ് ചെയ്യുക. ഇവരുടെ വീട്ടിലേയോ അയൽപക്കത്തേയോ സ്ത്രീകൾ സുരക്ഷിതരാണോ? സ്ലീവ് ലെസ് വസ്ത്രമിടുന്നില്ലേ എന്നൊക്കെയാണ് ചോദ്യം. അങ്ങനെ ഇട്ടാൽ എന്നാൽ സ്ലീവ്‍ ഒരു സ്ത്രീയെ വായിതോന്നിയത് വിളിച്ച് പറയാനുള്ള സമ്മതപത്രമാണോ? ഫോട്ടോസും വീഡിയോസും ഞാൻ ഷെയർ ചെയ്തിട്ടുണ്ട്.
ഏതറ്റം വരെ ഇക്കാര്യത്തിൽ മുന്നോട്ട് പോകാനും തയാറാണ്. ഞാൻ പ്രതികരിക്കുന്ന ആളാണ്. അതിന് പറ്റാത്ത ഒരാൾക്കാണ് ഇങ്ങനെ വരുന്നതെങ്കിലോ? ഞാൻ പോലും അത് കണ്ടിട്ട് പാനിക്കായി പോയി. ഇത്രയും ധൈര്യം ഒരാൾക്ക് ഇങ്ങനെ ഉണ്ടായി. ഇനി മനോരോഗിയെന്ന് പറയുമോ മദ്യത്തിന്റെയോ കഞ്ചാവിന്‌റെയോ ലഹരിയിൽ ചെയ്ത് പോയതെന്നോ പറയുമോ ഇനി.
ഇവരുടെ ഇടയിൽ പിഞ്ചുകുഞ്ഞുങ്ങളും ആൺകുട്ടികളും പോലും സുരക്ഷിതരല്ല. ഇവനെ പിന്തുണയ്ക്കാനും കാണും ആള്.സ്വന്തം വീട്ടിലുള്ളവനാണെങ്കിൽ പോലും ഇവനെ തള്ളിപ്പറയുകയാണ് വേണ്ടത്. എന്തായാലും ഇവനെ കണ്ടെത്തും, ആരാണെങ്കിലും പത്ത് പേര് അറിയണം. നടപടിയുണ്ടാകുക തന്നെ വേണം
#Nudity #video #sent #via #WhatsApp #actress #shared #picture #youngman