logo

സ്വന്തം പേരിന്റെ ഗൂഗിൾ സെർച്ച് റിസൾട്ട് കണ്ട് ഞെട്ടി ദിയ കൃഷ്ണ

Published at Jul 12, 2021 01:34 PM സ്വന്തം പേരിന്റെ ഗൂഗിൾ സെർച്ച് റിസൾട്ട് കണ്ട് ഞെട്ടി ദിയ കൃഷ്ണ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇവർ. കുടുംബത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.


അച്ഛൻ കൃഷ്ണ കുമാറിന്റെ വഴിയെ തന്നെയാണ് മക്കളും. മൂത്തമകൾ അഹാന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ്. ഇളയ മകൾ ഹാൻസികയും മൂന്നാമത്തെ മകൾ ഇഷാനിയും സിനിമയിൽ ചുവട് വെച്ചിട്ടുണ്ട്.

ദിയ സിനിമയിൽ സാന്നിധ്യനം അറിയിച്ചിട്ടില്ലെങ്കിലും കൈനിറയെ ആരാധകർ താരപുത്രിയ്ക്ക് ഉണ്ട്. സോഷ്യൽ മീഡിയയിൽ മികച്ച ഫോളോവേഴ്സുണ്ട് ദിയയ്ക്ക്.


സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ . ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് ദിയ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. അച്ഛൻ കൃഷ്ണകുമാറിനോടൊപ്പവും സഹോദരിമാർക്കൊപ്പവും ദിയ ടിക്ക് ടോക്ക് ഡബ്സ്മാഷ് വീഡിയോയുമായി എത്താറുണ്ടായിരുന്നു.

ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇൻസ്റ്റഗ്രാമിലും ദിയ സജീവമാണ്. 884 കെ ഫോളോവേഴ്സാണ് ദിയയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. ഓസി ടോക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ഗൂഗിളിൽ തന്റെ പേര് തിരഞ്ഞപ്പോൾ ലഭിച്ച വിവരമാണ് താരം പങ്കുവെച്ചിരിക്കുന്നത്.


ദിയയുടെ ജനന തീയതിയും വർഷവും വയസ്സുമൊക്കെ ഗൂഗിളിൽ ലഭ്യമാണ്. 1998 മെയ് 5 ന് ജനിച്ച അതിപ്രശസ്തയായ വ്യക്തി എന്നാണ് ദിയയെ കുറിച്ച് ഗൂഗിൾ മെൻഷൻ ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുളള വ്യക്തിയാണ് ദിയയെന്നും സെർച്ച് റിസൾട്ടിൽ പറയുന്നു. ഇതിന്റെ സ്ക്രീൻ ഷോർട്ടാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.


ഇത് കണ്ട് ദിയ ശരിക്കും ഞെട്ടിയിരിക്കുകയാണ്. രസകരമായ കുറിപ്പോട് കൂടിയാണ് താരം ഈ സ്ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും പോപ്പുലറായ താരകുടുംബമെന്നാണ് കൃഷ്ണകുമാറിന്റെ കുടുംബത്തെ കുറിച്ച് ഗൂഗിൾ സെർച്ചിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇതിന്റെ സ്ക്രീൻ ഷോട്ടും ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന വെള്ളിത്തിരയിൽ എത്തുന്നത്.

2014 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിൽ ആയിരുന്നു നായകൻ. ഈ ചിത്രത്തിന് ശേഷം 2017 ലാണ് രണ്ടാമത്തെ ചിത്രവുമായി അഹാന എത്തുന്നത്.


നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആയിരുന്നു നടിയുടെ രണ്ടാമത്തെ ചിത്രം. 2019 ൽ പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രമായ ലൂക്ക ആയിരുന്നു നടിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ.

പതിനെട്ടാം പടിയാണ് അഹാനയുടെ ഏറ്റവും ഒടുവിലായി റീലീസ് ചെയ്ത ചിത്രം. നിരവധി ചിത്രങ്ങൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലൂക്കയിലൂടെയാണ് ഇളയ സഹോദരി ഹൻസികയും വെള്ളിത്തിരയിൽ എത്തിയത് .

അഹാനയുടെ കുട്ടിക്കാലമായിരുന്നു ഹാൻസിക അവതരിപ്പിച്ചത്. 2021 ൽ റിലീസ് ചെയ്ത വൺ ആണ് ഇഷാനിയുടെ ആദ്യത്തെ ചിത്രം. മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു തുടക്കം.

മികച്ച പ്രേക്ഷാകാഭിപ്രായമാണ് ഇഷാനിക്ക് ലഭിച്ചത്. ദിയയുടെ സിനിമാ പ്രവേശനത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്

Diya Krishna shocked by Google search results

Related Stories
മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

Sep 23, 2021 11:53 AM

മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ...

Read More >>
ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച്  താരം

Sep 23, 2021 11:12 AM

ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച് താരം

മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും...

Read More >>
Trending Stories