#akshmikasajeevan | ലക്ഷ്മിക അവസാനം എഴുതിയത് പ്രതീക്ഷയെ കുറിച്ച്; മരണം മുൻപേ കണ്ടിരുന്നോ?; ശ്രദ്ധനേടി നടിയുടെ പോസ്റ്റ്

#akshmikasajeevan | ലക്ഷ്മിക അവസാനം എഴുതിയത് പ്രതീക്ഷയെ കുറിച്ച്; മരണം മുൻപേ കണ്ടിരുന്നോ?; ശ്രദ്ധനേടി നടിയുടെ പോസ്റ്റ്
Dec 8, 2023 02:35 PM | By Athira V

കാക്ക എന്ന ഷോർട്ട്ഫിലിമിലൂടെ ശ്രദ്ധ നേടിയ യുവനടി ലക്ഷ്മിക സജീവന്റെ മരണ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഷാർജയിൽ വെച്ചാണ് നടിയുടെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ലക്ഷ്മികയ്ക്ക് ആദരാഞ്ജലികൾ നേർന്ന് എത്തുന്നത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാൻ ആരാധകർക്കോ, സുഹൃത്തുക്കൾക്കോ കഴിഞ്ഞിട്ടില്ല. 

2021 ഏപ്രിലിൽ ആണ് കാക്ക റിലീസ് ചെയ്തത്. ഷോർട്ട്ഫിലിമിൽ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മികയുടേത്. കറുപ്പിനാൽ മാറ്റിനിർത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറെ നേടിയിരുന്നു. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെൺകുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു. അഭിനയം കൊണ്ട് കഥാപാത്രത്തിനായി നടത്തിയ മേക്കോവർ കൊണ്ടുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ലക്ഷ്മികയ്ക്ക് കഴിഞ്ഞു. 


ഇതിനുപുറമെ ഒരു യമണ്ടൻ പ്രേമ കഥ, പഞ്ചവർണ തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, കുട്ടനാടൻ ബ്ലോഗ്, നിത്യ ഹരിത നായകൻ തുടങ്ങിയ സിനിമകളിലൂടെയും ലക്ഷ്മിക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനിടെ ട്രാവൽ ആൻഡ് ടൂറിസത്തിൽ ബിരുദം നേടിയ നടി ജോലി ആവശ്യത്തിനായാണ് ഷാർജയിലേക്ക് പോയത്. അവിടെ ജോലി ചെയ്ത് വരുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത മരണം. 

ഷാർജയിൽ ജോലി തിരക്കുകളിൽ ആണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ലക്ഷ്മിക. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അവസാന പോസ്റ്റുകളൊക്കെ ശ്രദ്ധ നേടുകയാണ്. പ്രതീക്ഷയെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ലക്ഷ്മിക ഇൻസ്റ്റാഗ്രാമിൽ അവസാനമായി പങ്കുവെച്ചിരിക്കുന്നത്. 'പ്രതീക്ഷ, എല്ലാ ഇരുട്ടിലും വെളിച്ചമാകുന്നത്' എന്നാണ് നടി കുറിച്ചത്. സൂര്യാസ്തമനത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു ലക്ഷ്മിയുടെ പോസ്റ്റ്.


ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ലക്ഷ്മിക തന്റെ 27-മത്തെ പിറന്നാൾ ആഘോഷിച്ചത്. 'എന്റെ 27 തുടങ്ങിയത് ഇങ്ങനെയാണ്. അയ്യോ, എനിക്ക് പ്രായമാകുകയാണ് എല്ലാ വേദനകളിൽ നിന്നും അകന്ന് നടക്കാനുള്ള ശക്തി തന്നത് സർവ്വശക്തനാണ്. എന്റെ ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിലേക്ക് ചുവടുവെക്കുന്നു. സ്നേഹത്തിനും ആശംസകൾക്കും എല്ലാവർക്കും നന്ദി. ഞാൻ ഭയങ്കര എക്സൈറ്റഡാണ്‌,' എന്നായിരുന്നു അന്ന് ലക്ഷ്മിക കുറിച്ചത്. നിരവധി പേരാണ് ലക്ഷ്മികയുടെ ഈ പോസ്റ്റുകൾക്ക് താഴെ ആദരാഞ്ജലികൾ എന്ന് കുറിക്കുന്നത്. 

അതിനിടെ ലക്ഷ്മികയുടെ വിയോഗത്തിന്റെ വേദന പങ്കുവെച്ച് സുഹൃത്തുക്കൾ പങ്കിട്ട പോസ്റ്റുകളും ശ്രദ്ധ നേടുന്നുണ്ട്. 'എന്ന് നാട്ടിൽ വരും എന്ന് ചോദിച്ചപ്പോ ഒരു സ്മൈലി ഇട്ടു... ഉത്തരം നീ ഇന്ന് തന്നല്ലോ മോളേ... നീ ജോലിയിലാണ്... അതേ ഞാൻ വിളിക്കുമ്പോഴൊക്കെ ജോലിയോടൊപ്പം കാതിൽ ഫോൺ വെച്ച് മിണ്ടുന്നതു പോലെ... ഇപ്പോ ഫോൺ എടുക്കാൻ പോലും സമയമില്ലാത്ത അത്രയും തിരക്കുള്ള ജോലിയിൽ ആണെന്ന് കരുതിക്കോളാം...' എന്നാണ് സുഹൃത്തുക്കൾ കുറിക്കുന്നത്. കൊച്ചി പള്ളുരുത്തി സ്വദേശിനിയാണ് ലക്ഷ്മിക. സജീവൻ- ലിമിറ്റ ദമ്പതികളുടെ ഏകമകളായിരുന്നു താരം. 

#lakshmikasajeevan #last #socialmedia #post #was #all #about #hope

Next TV

Related Stories
ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ

Jan 24, 2026 08:11 PM

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസായി

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം...

Read More >>
അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

Jan 24, 2026 02:01 PM

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്ര 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന്...

Read More >>
ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്;  നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

Jan 24, 2026 11:11 AM

ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്; നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

ദീപക്കിന്റെ മരണം ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ് നടി മനീഷ കെ.എസ്...

Read More >>
ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

Jan 24, 2026 10:49 AM

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ മനസ്സുതുറന്ന് അർച്ചന...

Read More >>
Top Stories










News Roundup