ഡ്രാക്കുള സിനിമയില്‍ നായകനായി അഭിനയിച്ച് ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ച നാടാണ് സുധീര്‍ സുകുമാരന്‍. അതിന് മുന്‍പ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷത്തിലും താരം അഭിനയിച്ചിരുന്നു. സിനിമകളിലെ സ്ഥിരം വില്ലനായത് കൊണ്ട് യഥാര്‍ഥ ജീവിതത്തിലും നടനൊരു ക്രൂരനാണെന്ന തരത്തില്‍ പ്രചരണമുണ്ടായി. ഡ്രാക്കുള സിനിമയില്‍ അഭിനയിച്ച നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായിട്ടുള്ള ചില കഥകളും നടനെതിരെ പ്രചരിച്ചിരുന്നു.
സത്യത്തില്‍ അതെല്ലാം നുണകള്‍ മാത്രമായിരുന്നു എന്നും അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും പറയുകയാണ് താരമിപ്പോള്‍. ജീവിതത്തില്‍ ഞാന്‍ പാവമാണ്. ഡ്രാക്കുള സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സംഭവമുണ്ടായിരുന്നു. ഞാന്‍ നായികയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി തല്ലി. എന്നിട്ട് അവരെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചെന്നാണ് പ്രചരിച്ചത്. ഇങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല. ഞാന്‍ അതിനെതിരെ ഇതുവരെ വാ തുറന്നിട്ടില്ല. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം.
അങ്ങനെ നടന്നിട്ടില്ലെന്ന് നമ്മള്‍ പറയാതിരുന്നാല്‍ ആ പറഞ്ഞതൊക്കെ ഒരു പരാജയമായി അവിടെ കിടക്കും. എനിക്കേറ്റവും വിഷമമുണ്ടായ സംഭവമുണ്ട്. എനിക്ക് കാന്‍സര്‍ വന്നപ്പോള്‍ ആളുകള്‍ അറിയുന്നതിന് മുന്‍പ് ഞാന്‍ തന്നെ അത് വെളിപ്പെടുത്തി. മൂന്നാമത്തെ സ്റ്റേജിലാണ്, ഞാന്‍ അതിനെതിരെ യുദ്ധം ചെയ്യും. എന്നിട്ട് ജീവിതത്തിലേക്ക് തിരികെ വരും. ഇതുപോലെ സ്ട്രഗിള്‍ ചെയ്യുന്നവര്‍ക്കെല്ലാം മോട്ടിവേഷന്‍ ആയിക്കോട്ടെ എന്ന് കരുതിയാണ് ഞാനത് തുറന്ന് പറഞ്ഞത്.
പക്ഷേ അതിന്റെ അടിയില്‍ വന്നൊരു കമന്റ് ഇങ്ങനെയാണ്.'നിനക്ക് കാന്‍സര്‍ അല്ല, അതിനപ്പുറം വരുമെടാ, കാരണം നീ പണ്ട് ഒരു പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി തല്ലി, തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതല്ലേന്ന്'. എന്റെ മനസ് എത്രത്തോളം വേദനിച്ചിട്ടുണ്ടാവുമെന്ന് ആലോചിച്ച് നോക്കൂ. ആ വേദന ഞാനെന്റെ ഉള്ളിന്റെ ഉള്ളില്‍ കൊണ്ട് നടക്കുകയാണ്. എന്റെ കുഞ്ഞുങ്ങള്‍ സത്യമായിട്ടും അങ്ങനൊരു സംഭവമുണ്ടായിട്ടില്ലെന്ന് സുധീര്‍ പറയുന്നു.
സ്ത്രീയെ ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍. ഒരു സ്ത്രീയെയും ഞാന്‍ തല്ലിയിട്ടില്ല. നിന്റെ അച്ഛന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുവാണോ, നിന്റെ അച്ഛന്‍ ഒരു പെണ്ണിനെ തട്ടിക്കൊണ്ട് പോകാന്‍ നോക്കിയോ എന്നൊക്കെയാണ് സ്‌കൂളില്‍ പോകുന്ന എന്റെ കുട്ടികളോട് കൂട്ടുകാരൊക്കെ ചോദിച്ചത്. പക്ഷേ ഇന്ന് ആ മക്കള്‍ അതിനെയെല്ലാം അതിജീവിച്ചു. കുറച്ച് ചീത്തപ്പേര് കേട്ടെങ്കിലും പടച്ചവന്‍ നമ്മളെ വേറെ ലെവലില്‍ എത്തിച്ചു. അതൊക്കെ ഞാന്‍ നന്മ ചെയ്തത് കൊണ്ടാണെന്നാണ് സുധീര്‍ പറയുന്നത്.
#not #tried #kidnap #itslie #Actor #Sudheer #openup