ക്ലൈമാക്സ്, നേക്കഡ്, പവർസ്റ്റാർ എന്നീ ചിത്രങ്ങൾക്ക് ശേഷം രാംഗോപാൽ വർമ്മ ഒരുക്കുന്ന ത്രില്ലർ ട്രെയ്‌ലർ പുറത്തിറങ്ങി. റാം ഗോപാൽ വർമയുടെ പുതിയ നായിക അപ്‌സര റാണിയുടെ മേനിപ്രദർശനമാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ പ്രത്യേകത. അപ്‌സര റാണിയെ കൂടാതെ റോക്ക് കാച്ചിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഗ്ലാമറും ഹൊററും സസ്‌പെൻസും ഒരേ അളവിൽ നിറച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ത്രില്ലറിന് പിന്നാലെ നിരവധി സിനിമകൾ റാം ഗോപാൽ വർമ്മ പ്ലാൻ ചെയ്‌തിട്ടുണ്ട് എന്നാണറിയുവാൻ കഴിയുന്നത്. കൊറോണ വൈറസ്, സീക്രട്ട്, റായ് തുടങ്ങിയ നിരവധി ചിത്രങ്ങൾ റാം ഗോപാൽ വർമയുടേതായി ഓൺലൈൻ റിലീസിന് എത്തും. ത്രില്ലർ എന്നാണ് ഓൺലൈൻ റീലീസെന്ന് അറിയിച്ചിട്ടില്ല.
Filled with the same amount of glamor, horror and suspense, the movie's trailer is getting a lot of attention. After the thriller, Ram Gopal Varma has planned several films