#viral | 'പ്രേതമുഖ'മോ? ഇത് സിനിമയിലെ രംഗമല്ല; ശൂന്യാകാശത്ത് നിന്നുള്ളത്! ഈ കൗതുകചിത്രത്തിന് പിന്നിലെ കാരണം...

#viral | 'പ്രേതമുഖ'മോ? ഇത് സിനിമയിലെ രംഗമല്ല; ശൂന്യാകാശത്ത് നിന്നുള്ളത്! ഈ കൗതുകചിത്രത്തിന് പിന്നിലെ കാരണം...
Dec 5, 2023 11:30 AM | By Susmitha Surendran

മറ്റ് സൗരയൂഥങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പ് പകര്‍ത്തിയ ചിത്രം കാഴ്ചക്കാരില്‍ ഭയം ഉളവാക്കാന്‍ പോകുന്നതായിരുന്നു.

മനുഷ്യന്‍റെ 'പ്രേതം സങ്കല്പ'ങ്ങളെ ചിത്രീകരിക്കാനായി ചിത്രകാരന്മാര്‍ വരയ്ക്കാറുള്ള 'പ്രേത ചിത്ര'ത്തിന് സമാനമായിരുന്നു ആ ഫോട്ടോയും. മുഖത്തിന് പകരം ഇരുണ്ട രൂപമുള്ള, തുണി ഉപയോഗിച്ച് തല മറച്ച പ്രശസ്തമായ പ്രേത ചിത്രത്തിന്‍റെ തനിപ്പകര്‍പ്പ്.

എന്നാല്‍, അത് പ്രേതമോ സാത്താനോ ഒന്നുമല്ല. മറിച്ച് ഭൂമിയില്‍ നിന്നും ദശലക്ഷക്കണക്കിന് പ്രകാശവര്‍ഷം ദൂരെയുള്ള ഒരു പുതിയ ആകാശഗംഗയുടെ (galaxy) ചിത്രമായിരുന്നു അത്. നൂറുകണക്കിന് നക്ഷത്രങ്ങള്‍ പ്രകാശിക്കുന്ന ഒരു ആകാശഗംഗ.

പൊടിപടലങ്ങള്‍ നിറഞ്ഞ പ്രതിവര്‍ഷം നൂറുകണക്കിന് നക്ഷത്രങ്ങള്‍ക്ക് ജന്മം നല്‍കുന്ന ആകാശഗംഗ. ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ജ്യോതിശാസ്ത്രജ്ഞരാണ് ജെയിംസ് വെബ് ടെലിസ്കോപ്പിന്‍റെ സഹായത്തോടെ ലഭിച്ച വിവരങ്ങളില്‍ നിന്ന് ഈ ചിത്രം തയ്യാറാക്കിയത്.

പുതിയ ആകാശഗംഗയ്ക്ക് നല്‍കിയിരിക്കുന്ന പേര് AzTECC71 എന്നാണ്. മഹാവിസ്ഫോടനത്തിന് ഏകദേശം 90 കോടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് AzTECC71 എന്ന ആകാശഗംഗ സൃഷ്ടിക്കപ്പെട്ടതെന്ന് ജോതിശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടുന്നു. എന്നാല്‍, ലഭിച്ച ചിത്രം AzTECC71 എന്ന ആകാശഗംഗയുടെ യഥാര്‍ത്ഥ ചിത്രമല്ല.

മറിച്ച് AzTECC71 എന്ന ആകാശഗംഗയെ കുറിച്ച് ജെയിംസ് വെബ് കണ്ടെത്തിയ വിവരങ്ങളില്‍ നിന്ന് നാസയുടെ ചിത്രകാരന്മാര്‍ തയ്യാറാക്കിയ ഡിജിറ്റല്‍ ചിത്രമാണിത്. ചിത്രത്തില്‍ കണ്ണിന്‍റെയും വായയുടെയും സ്ഥാനത്ത് ഇരുണ്ട നിറവും തലയിലും മുക്കിന്‍റെ ഭാഗത്തും ഒലിച്ചിറങ്ങുന്നത് പോലെയുള്ള വെളിച്ചവും കാണിക്കുന്നു. ചിത്രത്തിന് ചുറ്റും അനേകായിരം നഷ്ടത്രങ്ങളെയും കാണാം.

'ഇതൊരു യാഥാര്‍ത്ഥ രാക്ഷസനാണ്. ചെറിയൊരു പൊട്ട് പോലെയാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ ഗ്യാലക്സി ഓരോ വര്‍ഷവും നൂറുകണക്കിന് പുതിയ നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നു.

' ഓസ്റ്റിനിലെ ടെക്സസ് സര്‍വ്വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ജെഡ് മക്കിന്നി പറയുന്നു. ജെഡ് മക്കിനിയും സംഘവും കോസ്മോസ് വെബ് പ്രോജക്റ്റിനായി (COSMOS-Web project) ജെയിംസ് വെബ്ബില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തിന്‍റെ മാപ്പ് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്.

ഭൂമിയെ അടിസ്ഥാനമാക്കിയുള്ള ദൂരദര്‍ശിനികളില്‍ (Ground-based telescopes) AzTECC71 ന്‍റെ വളരെ ചെറിയ. എന്നാല്‍ തിളക്കമുള്ള ഒരു ദൃശ്യം പകര്‍ത്തിയിരുന്നു. എന്നാല്‍ ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ (Hubble Space Telescope) ഈ ആകാശഗംഗയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജെയിംസ് വെബ്ബിലെ ഡാറ്റകളില്‍ നിന്ന് ജോതിശാസ്ത്രജ്ഞര്‍ AzTECC71 വീണ്ടും കണ്ടെത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

#Ghost #face #not #movie #scene #From #Outer #Space #reason #behind #curious #picture

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories










News Roundup