മുംബൈ: ബോളിവുഡിലെ സ്വപ്നദമ്പതികള്‍ ആണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. 2007ല്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവര്‍ക്കിടയിലും എന്തെങ്കിലും ആശയകുഴപ്പം ഉള്ളതായി ഗോസിപ്പുകള്‍ വന്നിട്ടില്ല . എന്നാല്‍ ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മില്‍ ചില ഉരസലുകള്‍ ഉള്ളതായി വാര്‍ത്തകൾ വന്നിരുന്നു. എന്നാല്‍ ഇപ്പോൾ ഒന്നരപതിറ്റാണ്ടിന്‍റെ ദാമ്പത്യത്തിന് ശേഷം ആഷ് അഭി ദമ്പതികള്‍ പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
അടുത്തിടെയായി ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിലുള്ള അകലം കൂടിയതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ വാര്‍ത്തയും വന്നിരിക്കുന്നത്. ഇതിന് കൃത്യമായ കാരണങ്ങള്‍ ബോളിവുഡ് മാധ്യമങ്ങള്‍ നിരത്തുന്നു. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് അടുത്തിടെ ഡിസ്കഷന്‍ ഫോറത്തിൽ അഭിഷേക് ബച്ചന്റെ നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഈ ചിത്രങ്ങളില്‍ എല്ലാം തന്നെ പതിവായി ധരിക്കാറുള്ള വിവാഹ മോതിരം ഒഴിവാക്കിയാണ് അഭിഷേക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് റെഡ്ഡിറ്റ് ഉപയോക്താവ് എഴുതിയത് ഇങ്ങനെയാണ് "അഭിഷേക് തന്റെ സമീപകാല ചിത്രങ്ങളിലൊന്നും വിവാഹമോതിരം ധരിച്ചിട്ടില്ല, മുന്‍പ് എപ്പോഴും അത് അഭിഷേകിന്‍റെ കൈയ്യില്‍ കാണമായിരുന്നു" അടുത്തിടെ മുംബൈ ഒമേഗ ഇവന്‍റിലെ താരത്തിന്‍റെ ഫോട്ടോയിലും വിരലില്‍ വിവാഹ മോതിരം ഇല്ല. ഇതിനൊപ്പം തന്നെ കഴിഞ്ഞ കുറച്ചുകാലമായി ഐശ്വര്യ ബച്ചന്‍ കുടുംബത്തിനൊപ്പമോ, അഭിഷേകിനൊപ്പമോ അല്ല താമസം എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുകയാണ് .
ഇതെല്ലാം ചേര്‍ത്ത് അഭിഷേകും ഐശ്വര്യയും വേര്‍പിരിയലിന്‍റെ പാതയിലാണ് എന്നാണ് ചര്‍ച്ചകൾ . അമിതാഭ് ബച്ചൻ മകൾ ശ്വേതയ്ക്ക് ബംഗ്ലാവ് 'പ്രതീക്ഷ' എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ഇത് മകള്‍ക്ക് മാത്രം ബച്ചന്‍ എഴുതി നല്‍കിയത് കുടുംബത്തിലെ ചില പ്രശ്നങ്ങള്‍ കാരണമായി എന്ന് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു . തന്‍റെ വിവാഹം അടക്കം നടന്ന പ്രതീക്ഷയില്‍ മരുമകള്‍ ഐശ്വര്യയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നും. എന്നാല്‍ സീനിയര്‍ ബച്ചന്‍ ഇതൊന്നും നോക്കിയില്ലെന്നുമാണ് വിവരം.
അടുത്ത കാലത്തായി ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന്‍ കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല. ഒപ്പം എപ്പോഴും മകള്‍ ആരാദ്യ മാത്രമാണ് ഉണ്ടാകുക. അടുത്തിടെ ബോളിവുഡിലെ മുന്‍നിര ദീപാവലി പാര്‍ട്ടികളില്‍ എല്ലാം ഐശ്വര്യ എത്തിയത് ആരാദ്യയ്ക്കൊപ്പമാണ്. എന്നാല്‍ അഭിഷേക് തനിച്ച് എത്തുകയും ചെയ്തു. അടുത്തടെ ഐശ്വര്യ പിതാവിന്‍റെ ജന്മദിനത്തില്‍ അഭിഷേകിനെ പരാമര്‍ശിക്കാതെ പോസ്റ്റിട്ടതും വാര്‍ത്തയായിരുന്നു. അതിനൊപ്പം അഭിതാബ് ബച്ചന്‍റ ജന്മദിനത്തില്‍ ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ക്രോപ്പ് ചെയ്ത് ചിത്രം ഇട്ടതും ഏറെ ചര്‍ച്ചയായി മാറിയിരുന്നു .
#Bollywood's #dream #couple #AbhishekBachchan #AishwaryaRai #way #divorce #truth