മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാര്‍വ്വതി. ന്യുജന്‍ അമ്മ വേഷങ്ങളാണ് മാലാ പാര്‍വ്വതിയെ താരമാക്കുന്നത്. എന്നാല്‍ പിന്നീട് വേറിട്ട വേഷങ്ങളിലൂടെ മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം മാലാ പാര്‍വ്വതി സാന്നിധ്യം അറിയിച്ചു. ഈയ്യടുത്തിറങ്ങിയ മാസ്റ്റര്‍പീസ് എന്ന സീരീസിലെ മാലാ പാര്‍വ്വതിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സീരീസിലെ മാലാ പാര്‍വ്വതി അവതരിപ്പിച്ച ആനിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അല്‍പ്പം ഓവറായ ആനിയമ്മയായി തകര്‍ത്താടുകയായിരുന്നു മാലാ പാര്‍വ്വതി. പിന്നാലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള മാലാ പാര്‍വ്വതിയുടെ പോസ്റ്റും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മാലാ പാര്‍വ്വതി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാലാ പാര്‍വ്വതി സംസാരിക്കുന്നത്.
ആനിയമ്മയെ പോലെ ആരെയെങ്കിലും നേരില്‍ പരിചയമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ;ചെറിയ പിണക്കങ്ങള്‍, അവഗണനകള്‍, ഒക്കെ ജീവിതാവസാനം വരെ പറയുന്നവര്‍ നമുക്കിടയില്‍ തന്നെ ഇല്ലേ. ആനിമയമ്മയ്ക്ക് അത് ഒപ്പത്തിനൊപ്പം കിട്ടാത്ത ഓംലെറ്റാണ്. ചിലര്‍ക്കതു പാലോ സ്വര്‍ണമോ ഒക്കെയാകാം. അനിയത്തിക്കു വള മേടിച്ചപ്പോള്‍ എനിക്ക് മേടിച്ചില്ല. കല്യാണത്തിന് എല്ലാവര്‍ക്കും പൂ മേടിച്ചു കൊടുത്തു. എനിക്ക് മാത്രം തന്നില്ല. അങ്ങനെയുള്ള അവഗണനകള്‍ ജീവിതാവസാനം വരെ പറയുന്നവരുണ്ടെന്നാണ് മാലാ പാര്‍വ്വതി ചൂണ്ടിക്കാണിക്കുന്നത്.
പ്രവീണിന്റെ തിരക്കഥയില്‍ ആനിയമ്മയുടെ ചിത്രം വളരെ വ്യക്തമായിരുന്നു. അല്ലാതെ അങ്ങനെയൊരാളെ മാതൃകയാക്കിയിട്ടില്ല. മാസ്റ്റര്‍പീസിന്റെ സംവിധായകന്‍ ശ്രീജിത്ത് ഈ റോളിലേക്ക് എന്നെ നിര്‍ദ്ദേശിച്ചുവെന്നറിഞ്ഞപ്പോള്‍ ആദ്യം അതിശയം തോന്നി. കാരണം അത്രയും വോള്‍ട്ടേജ് ഉള്ള കഥാപാത്രമാണെന്നും താരം പറയുന്നു. പിന്നാലെ ജാതി-മത ചിന്തകളില്‍ പുതുതലമുറ പുരോഗമന ചിന്തയുള്ളവരാണോ? എന്ന ചോദ്യത്തിനും മാലാ പാര്‍വ്വതി മറുപടി നല്‍കുന്നുണ്ട്.
പുതിയ തലമുറ കൊള്ളാം എന്ന് ചിന്തിച്ചു വരുമ്പോഴാകും അതിനെ തകര്‍ത്തു കളയുന്ന ചിലര്‍ മുന്നിലേക്ക് വരുന്നത്. വര്‍ഗീയത മൈക്ക് വച്ചു പറയാന്‍ ഉളുപ്പില്ലാത്ത സമൂഹമായി നമ്മള്‍ മാറിയില്ലേ? പുറത്തു പറയുന്നതാണോ അകത്തു ചിന്തിക്കുന്തനെന്ന് സംശയനിഴല്‍ ചുറ്റുമുണ്ട്. തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷമല്ല.
നമ്മള്‍ മലയാളികള്‍, നമ്മുടെ കേരളം എന്നൊക്കെ പറയാവുന്ന തരത്തിലുള്ള സാഹചര്യം ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല. മതേതരത്വം എന്ന വാക്കു തന്നെ പലര്‍ക്കും അശ്ലീലമായി മാറി. അതാണെന്റെ വലിയ ദുഖമെന്നാണ് താരം പറയുന്നത്. എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതിന്റെ രഹസ്യമെന്താണെന്നായിരുന്നു മാലാ പാര്‍വ്വതി മറുപടി നല്‍കിയ മറ്റൊരു ചോദ്യം. കോളേജില്‍ പഠിക്കുന്ന കാലത്തു പോലും ബസില്‍ കയറേണ്ടി വന്നിട്ടില്ല എനിക്ക്.
ഓട്ടോയുണ്ടാകും. ഇല്ലെങ്കില്‍ വീട്ടില്‍ നിന്നു കാര്‍ വരും. വിവാഹ ശേഷം ജീവിതം വേറൊരു തരത്തില്‍ മാറി. ചെറിയൊരു വാടകവീട്ടില്‍ കുറഞ്ഞ സൗകര്യങ്ങളിലായി ജീവിതം. അതു വളരെ രസകരവും സന്തോഷവുമായിരുന്നു. സാമ്പത്തികമായി രണ്ട് എക്‌സ്ട്രീമും കണ്ടു ജീവിച്ചതാണ് താനെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്. പ്രശസ്തി, പണം, അതില്‍ ഒന്നും ഒരു പരിധിയിലധികം കാര്യമില്ലെന്ന് ജീവിതത്തിന്റെ ഒരു പോയന്റില്‍ മനസിലാകുമെന്നും താരം അഭിപ്രായപ്പെടുന്നു.
നല്ല വ്യക്തികള്‍, സൗഹൃദങ്ങള്‍, മനുഷ്യനോടു മര്യാദയ്ക്ക് പെരുമാറുക, അതൊക്കെയല്ലേ പ്രധാനമെന്നാണ് മാലാ പാര്‍വ്വതി ചോദിക്കുന്നത്. തൃപ്തിയും കംപാഷനുമാണ് ജീവിതത്തില്‍ നമ്മള്‍ പ്രാക്ടീസ് ചെയ്യേണ്ട കാര്യം. അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യമെന്നും മാലാ പാര്‍വ്വതി പറയുന്നു. 52 വയസ് കടന്ന എന്റയീ ജീവിതത്തില്‍ ഇതുവരെ ഞാന്‍ പൂര്‍ണ തൃപ്തയാണെന്നും മാലാ പാര്‍വ്വതി വ്യക്തമാക്കുന്നു.
#Our #Kerala #longer #case #very #word #secularism #has #become #obscene #MaalaParvati