#Mithun| മിഥുന്റെ രോ​ഗശാന്തിക്ക് നേർച്ച,തിരുപ്പതിയിൽ മൊട്ടയടിച്ച് ലക്ഷ്മി; വൈറലായി മിഥുന്റെ പോസ്റ്റ്

 #Mithun| മിഥുന്റെ രോ​ഗശാന്തിക്ക് നേർച്ച,തിരുപ്പതിയിൽ മൊട്ടയടിച്ച് ലക്ഷ്മി; വൈറലായി മിഥുന്റെ പോസ്റ്റ്
Dec 2, 2023 05:30 PM | By Kavya N

കുട്ടിക്കാലം മുതൽ മലയാളികൾക്ക് ഏറെ സുപരിചിതനാണ് മിഥുൻ രമേഷ്. വെള്ളിത്തിരയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ മിഥുൻ ഇപ്പോൾ മലയാളത്തിലെ മികച്ചൊരു അവതാരകൻ കൂടിയാണ്.ഇപ്പോഴിതാ തന്റെ ഭാ​ര്യ ലക്ഷ്മിയെ കുറിച്ച് മിഥുൻ പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് മിഥുന് ബെല്‍സ് പാഴ്സി രോഗം പിടിപ്പെട്ടിരുന്നു.അന്ന് മിഥുന്റെ രോ​ഗശാന്തിക്കായി ലക്ഷ്മി നേർന്ന നേർച്ച പൂർത്തിയാക്കിയതിനെ കുറിച്ചുള്ളതാണ് പോസ്റ്റ്.

"മൊട്ടൈ ബോസ് ലക്ഷ്മി. എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു; ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്.അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി",

എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മിഥുൻ കുറിച്ചത്. ഇതിൽ കൂടുതൽ ഞാൻ എന്ത് ചോദിക്കാൻ ? സ്നേഹത്തിന്റെയും ത്യാ​ഗത്തിന്റെയും വിശ്വാസത്തിന്റെയും ഈ ആശ്ചര്യകരമായ പ്രവർത്തിക്ക് നന്ദി. സ്നേഹവും പോസിറ്റിവിറ്റും കൊണ്ടുള്ള രോ​ഗശാന്തിയിൽ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുക ആണെന്നും മിഥുൻ രമേശ് കുറിക്കുന്നു. 2023 മർച്ച് ആദ്യവാരം ആണ് തനിക്ക് ബെല്‍സ് പാഴ്സി രോ​ഗം പിടിപെട്ടതായി മിഥുൻ രമേശ് അറിയിച്ചത്. താല്‍ക്കാലികമായി മുഖം ഒരു വശത്തേക്ക് കോടുന്ന രോ​ഗാവസ്ഥയാണിത്. മാർച്ച് അവസാനം ആയപ്പോഴേക്കും സുഖം പ്രാപിച്ച മിഥുൻ വീണ്ടും ജോലികൾക്കായി മടങ്ങിയിരുന്നു

#Vow #Mithun's #recovery #Lakshmi #shaves #head #Tirupati #Mithun'spost #viral

Next TV

Related Stories
'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

Jan 29, 2026 11:42 AM

'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ ...

Read More >>
'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

Jan 29, 2026 11:15 AM

'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

നെവിൻ കാപ്രേഷ്യസ് ഓവർടേക്കിംഗ് വിമർശനം, റോഡ് സേഫ്റ്റി വീഡിയോ, നെവിൻ കാപ്രേഷ്യസ് ബിഗ്...

Read More >>
'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

Jan 28, 2026 04:24 PM

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ...

Read More >>
സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Jan 28, 2026 02:50 PM

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ...

Read More >>
Top Stories

GCC News