#rsubbalakshmi | 'എനിക്ക് അമ്മൂമ്മയെ നഷ്ടമായി'; നടി സുബ്ബലക്ഷമിയെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊച്ചുമകൾ

#rsubbalakshmi | 'എനിക്ക് അമ്മൂമ്മയെ നഷ്ടമായി'; നടി സുബ്ബലക്ഷമിയെക്കുറിച്ചുള്ള  ഓർമ പങ്കുവെച്ച് കൊച്ചുമകൾ
Dec 1, 2023 11:33 AM | By Vyshnavy Rajan

(moviemax.in ) അന്തരിച്ച നടി ആർ. സുബ്ബലക്ഷമിയെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷ്. സുബ്ബലക്ഷമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുത്തശ്ശിയെ കുറിച്ച് വാചാലയായത്.

എന്റെ ശക്തിയുടെയും സ്നേഹത്തിന്റേയും മുപ്പത് വർഷങ്ങൾ എന്നാണ് സൗഭാഗ്യ പറയുന്നത്. കൂടാതെ ആരാധകരുടെ പ്രാർഥനകൾക്ക് നന്ദിയും പറയുന്നുണ്ട്.

'എനിക്ക് അമ്മൂമ്മയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്... എല്ലാവരുടേയും പ്രാർഥനകൾക്ക് നന്ദി- എന്നായിരുന്നു ആശുപത്രിയിൽ നിന്നുള്ള സുബ്ബലക്ഷമിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ​രേ​ത​നാ​യ ക​ല്യാ​ണ​രാ​മ​നാ​ണ് സുബ്ബലക്ഷമിയുടെ ഭ​ർ​ത്താ​വ്.

ന​ർ​ത്ത​കി​യും അഭി​നേ​ത്രി​യു​മാ​യ താ​രാ​ക​ല്യാ​ൺ, ഡോ. ​ചി​ത്ര, കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​യും ന​ർ​ത്ത​കി​യു​മാ​ണ് സുബ്ബലക്ഷമി.

കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം.

കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് . കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ്.

ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധര്‍വയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

കൂടാതെ പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു. ജാക്ക് ഡാനിയേല്‍, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളില്‍ ഗാനം ആലപിച്ചു.

#rsubbalakshmi #I #miss #grandmother #Granddaughter #shares #memories #actress #Subbalakshmi

Next TV

Related Stories
നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

May 8, 2025 03:02 PM

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

നടൻ വിനായകൻ പൊലീസ്...

Read More >>
Top Stories