#AshokSelvan | ചുംബിക്കേണ്ടതിന് പകരം അശോക് സെൽവൻ ചെയ്തത് ഇത്; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

#AshokSelvan  |   ചുംബിക്കേണ്ടതിന് പകരം അശോക് സെൽവൻ ചെയ്തത് ഇത്; തുറന്ന് പറഞ്ഞ് നിർമ്മാതാവ്
Nov 29, 2023 02:02 PM | By Kavya N

തമിഴ് സിനിമയിൽ കഥകൾക്ക് പ്രാധാന്യം നൽകുന്ന നടന്മാരിൽ ഒരാളാണ് അശോക് സെൽവൻ. വിജയ് സേതുപതി സിനിമ സൂതും കാവിലൂടെയാണ് അശോക് സെൽവന്റെ തുടക്കം. പിന്നീട് അങ്ങോട്ട് അശോക് സെൽവന് കൈ നിറയെ സിനിമകളായിരുന്നു. 2023 വരെയുള്ള സിനിമാ ജീവിതത്തിനിടയിൽ മരക്കാർ അറബിക്കടലിന്റെ സിംഹ​മെന്ന മലയാള സിനിമയിലും അശോക് സെൽവൻ അഭിനയിച്ചിരുന്നു.

സിനിമാ പാരമ്പര്യമില്ലാതെ വന്നാണ് അശോക് തമിഴിലെ യുവതാരങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചത്. അശോക് സെൽവന്റെ ഇതുവരെ റിലീസായ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് ഓ മൈ കടവുളേ. റിതിക സിങാണ് നായികയായി വന്നത്. പ്രണയത്തിനൊപ്പം ഒരൽപ്പം ഫാന്റസി എലമെന്റ്സ് ഒക്കെ കൂട്ടിച്ചേർത്ത് മികച്ച ഗാനങ്ങളും മികച്ച സിനിമാറ്റൊഗ്രാഫിയും അതിനൊപ്പം അശോക് സെൽവൻ, റിതിക സിങ് എന്നിവരുടെ അഭിനയവും എല്ലാംകൊണ്ടും മികച്ച രീതിയിൽ കോർത്തിണക്കിയ മികച്ചൊരു റൊമാന്റിക് ഫീൽ ഗുഡ് സിനിമയായിരുന്നു ഓ മൈ കടവുളേ.

ഇപ്പോഴിതാ ഓ മൈ കടവുളേ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ച് ​സംവിധായകൻ അശ്വന്ത് മാരിമുത്തു പങ്കുവെച്ചിരിക്കുകയാണ് . ചുംബിക്കേണ്ട സീനിൽ അതിന് പകരം അശോക് സെൽവൻ കൂർക്കം വലിച്ച് ഉറങ്ങിയെന്നാണ് അശ്വന്ത് മാരിമുത്തു പറയുന്നത്. മീരയുടെ പിറന്നാൾ ദിനത്തിൽ അർജുൻ അനുവിനോടൊപ്പം മീരയുടെ ഗ്രാമത്തിലേക്ക് പോകും.

അവൾക്ക് ഒരു സർപ്രൈസ് നൽകണം ആ സീനുകളോട് അടുപ്പിച്ച് മീരയുടെ ​ഗ്രാമത്തിലേക്കുള്ള യാത്രയിൽ ഒരു രാത്രി അർജുനും അനുവും ഒരുമിച്ച് ഒരു ഹോട്ടലിൽ തങ്ങുന്നുണ്ട്. അപ്പോഴാണ് അർജുൻ അനുവിനെ പ്രണയിച്ച് തുടങ്ങുന്നത്.അതിനാൽ അർജുൻ അനു ഉറങ്ങുന്നത് നോക്കി കിടക്കും. അനു എഴുന്നേറ്റ് അർ‌ജുനോട് ഉറങ്ങാൻ ആവശ്യപ്പെടും. അവിടെ വെച്ച് അനുവിനെ അർജുൻ ചുംബിക്കണം. ഞാൻ മാത്രമാണ് ഉണർന്നിരിക്കുന്നത്.

ക്യാമറ റോളിങ് ആയപ്പോൾ ആരോ കൂർക്കം വലിക്കുന്ന ശബ്ദം. നോക്കിയപ്പോഴാണ് മനസിലായത് ചുംബിക്കേണ്ട സമയത്ത് അശോക് സെൽവൻ ഉറങ്ങുകയാണെന്ന്. വിളിച്ച് എഴുന്നേൽപ്പിച്ചപ്പോൾ‌ പെർഫോം നന്നായോ എന്നാണ് അശോക് സെൽവൻ ചോദിച്ചത്. സിനിമയുടെ നിർമാതാവ് കൂടിയാണ് അശോക് എന്നതുകൊണ്ട് കൂടുതലൊന്നും എനിക്ക് പറയാനും പറ്റാത്ത അവസ്ഥയായിരുന്നുവെന്നാണ് അശ്വന്ത് മാരിമുത്തു പറഞ്ഞത്. അടുത്തിടെയായിരുന്നു അശോക് സെൽവന്റെ വിവാഹം. നടി കീർത്തി പാണ്ഡ്യനെയാണ് താരം വിവാഹം ചെയ്തത്.

#AshokSelvan #did #instead #kissing #outspoken #openup #producer

Next TV

Related Stories
അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

May 10, 2025 08:50 PM

അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഞാൻ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് നിന്നു; കാരണം വ്യക്തമാക്കി സമാന്ത

അച്ഛൻ മരിച്ച ദിവസം ആരാധകർക്കൊപ്പം പോസ് ചെയ്യാൻ എടുത്ത തീരുമാനം -...

Read More >>
Top Stories










News Roundup